ടെക്നിക്കല്‍ അനാലിസിസില്‍ വിപണിയുടെ പ്രവണതകളെ തിരിച്ചറിയാനും സ്ഥിരീകരിക്കാനും സഹായകമായ ഒരു പ്രധാന ഉപകരണമാണ് ട്രെന്‍റ് ലൈനുകള്‍.

ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേക ദിശയിലേക്ക് വിപണി നീങ്ങാനുള്ള സാധ്യതയെ വിലയിരുത്തുന്നതിന് ടെക്നിക്കല്‍ അനലിസ്റ്റുകള്‍ ഉപയോഗിക്കുന്നത് വ്യത്യസ്തമായ സാങ്കേതിക ഉപകരണങ്ങളാണ്. വിപണിയുടെ ഹ്രസ്വകാലത്തേക്കും മധ്യകാലത്തേക്കും ദീര്‍ ഘകാലത്തേക്കുമുള്ള ചലനസാധ്യതയെ ഈ സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ച് ടെക്നിക്കല്‍ അനലിസ്റ്റുകള്‍ വിലയിരുത്തുന്നു. വിപണി പ്രതിരോധ, താങ്ങ് നിലകളിലേക്ക് നീങ്ങുന്നതിനെ ആധാരമാക്കിയാണ് ഈ പ്രവചനം ടെക്നിക്കല്‍ അനലിസ്റ്റുകള്‍ നടത്തുന്നത്.

ദീര്‍ഘകാലത്തേക്കുള്ള ബുള്‍ മാര്‍ക്കറ്റോ ബെയര്‍ മാര്‍ക്കറ്റോ അഞ്ച് വര്‍ഷം മുതല്‍ 25 വര്‍ഷം വരെ നീണ്ടുനില്‍ക്കാം. ഒരു പ്രത്യേക ദിശയില്‍ ദീര്‍ഘകാലമായി നീങ്ങുന്ന വിപണിക്കുള്ളില്‍ തന്നെ ഹ്രസ്വകാല വ്യതിയാനങ്ങളുണ്ടാകാം. ഒരു ദീര്‍ഘകാല ബെയര്‍ മാര്‍ ക്കറ്റ് ചെറിയ ബുള്‍ മാര്‍ക്കറ്റുകളും വലിയ ബെയര്‍ മാര്‍ക്കറ്റുകളും ഉള്‍പ്പെട്ടതായിരിക്കും. അതു പോലെ ഒരു ദീര്‍ഘകാല ബുള്‍ മാര്‍ ക്കറ്റ് ചെറിയ ബെയര്‍ മാര്‍ക്കറ്റുകളും വലിയ ബുള്‍ മാര്‍ക്കറ്റുകളും ഉള്‍പ്പെട്ടതായിരിക്കും. മധ്യകാലത്തേക്ക് നിലനില്‍ക്കുന്ന ഒരു ബുള്‍ മാര്‍ക്കറ്റോ ബെയര്‍ മാര്‍ക്കറ്റോ ഒരു വര്‍ഷമോ അതില്‍ കൂടുതലോ നീണ്ടുനിന്നേക്കാം. മധ്യകാല മാര്‍ക്കറ്റ് ഹ്രസ്വകാല ബുള്‍ മാര്‍ക്കറ്റുകളും ഹ്രസ്വകാല ബെയര്‍ മാര്‍ക്കറ്റുകളും ഉള്‍പ്പെട്ടതായിരിക്കും. ഹ്രസ്വകാല പ്രവണത ഏതാനും ആഴ്ചകളോ ഏതാനും മാസങ്ങളോ നീണ്ടുനിന്നേക്കാം.

ഹ്രസ്വകാല പ്രവണത രണ്ട് തരത്തിലുണ്ട്. ഒരു ബുള്‍ മാര്‍ക്കറ്റില്‍ അഞ്ച് ശതമാനം മുതല്‍ 20 ശതമാനം വരെയുള്ള വിലയിലെ ഹ്രസ്വകാലത്തെ ഇടിവിനെ തിരുത്തല്‍ എന്ന് വിശേഷിപ്പിക്കുന്നു. തിരുത്തല്‍ വിപണിയി ലെ ഇടിവിനെയാണ് സൂചിപ്പിക്കുന്നതെങ്കിലും ദീര്‍ഘകാലത്തേക്ക് ഇടിവ് സംഭവിക്കാന്‍ കാരണമാകും വിധമുള്ള ഒരു ബെയര്‍ മാര്‍ക്കറ്റ് ആയി അത് മാറണമെന്നില്ല.

ട്രെന്‍റ് ലൈനുകള്‍

ടെക്നിക്കല്‍ അനാലിസിസില്‍ വിപണിയുടെ പ്രവണതകളെ തിരിച്ചറിയാനും സ്ഥിരീകരിക്കാനും സഹായകമായ ഒരു പ്രധാന ഉപകരമാണ് ട്രെന്‍റ് ലൈനുകള്‍. രണ്ടോ അതില്‍ കൂടുതലോ പ്രൈസ് പോയിന്‍റുകളെ ബന്ധിപ്പിക്കുന്ന ഒരു നേര്‍വരയാണ് ട്രെന്‍റ് ലൈന്‍. ഭാവിയിലെ ഓഹരി വിലയുടെ സ്വഭാവം വ്യ ക്തമാക്കുന്ന വിധം പ്രതിരോധമോ താങ്ങോ സൂചിപ്പിക്കുന്ന രേഖയാണ് അത്.
വിലകള്‍ തുടര്‍ന്ന് താഴേക്ക് പോകുന്നത് തടയാന്‍ സാധിക്കും വിധം ഡിമാന്‍റ് ശക്തമാകുമെന്ന് കരുതപ്പെടുന്ന വില നിലവാരത്തെയാണ് താങ്ങ് എന്ന് പറയുന്നത്. ഓഹരി വില താങ്ങ് വിലയിലേക്ക് ഇടിയുമ്പോള്‍ വാങ്ങാനുള്ള പ്രവണത കൂടുകയും വില്‍ക്കാനുള്ള പ്രവണത കുറയുകയും ചെയ്യുമെന്നാണ് അ നുമാനിക്കേണ്ടത്.

വിലകള്‍ തുടര്‍ന്നും ഉയരാന്‍ സാധ്യമല്ലാത്ത വിധം വില്‍പ്പന ശക്തമാകുമെന്ന് കരുതപ്പെടുന്ന വില നിലവാരത്തെയാണ് പ്രതിരോധം എന്ന് പറയുന്നത്. ഓഹരി വില പ്രതിരോധത്തിലേക്ക് നീങ്ങുമ്പോള്‍ വാങ്ങാനുള്ള പ്രവണത കുറയുകയും വില്‍ക്കാനുള്ള പ്രവണത കൂടുകയും ചെയ്യുമെന്നാണ് അനുമാനിക്കേണ്ടത്.

രണ്ടോ അതില്‍ കൂടുതലോ പോയിന്‍റുകളെ ബന്ധിപ്പിക്കുന്ന മുകളിലേക്ക് നീങ്ങുന്ന രേഖയാണ് അപ്ട്രെന്‍റ് ലൈന്‍. അപ്ട്രെന്‍റ് ലൈനില്‍ ഓഹരിയുടെ രണ്ടാമത്തെ താഴ്ന്ന നില ഒന്നാമത്തെ താഴ്ന്ന നിലയേക്കാള്‍ ഉയര്‍ന്നതായിരിക്കണം. താങ്ങ് എന്ന നിലയിലാണ് അപ്ട്രെന്‍റ് ലൈന്‍ പ്രവര്‍ത്തിക്കുന്നത്. വില ഉയരുന്നതിന് അനുസരിച്ച് വാങ്ങുന്നതിനുള്ള ഡിമാന്‍റ് വര്‍ധിക്കുന്നു. ട്രെന്‍റ് ലൈനിന് മുകളിലേക്ക് ഓഹരി വില നില്‍ക്കുന്നിടത്തോളം അപ്ട്രെന്‍റ് നിലനില്‍ക്കുന്നു. വില ഉയരുന്നതിനൊപ്പം വ്യാപാര വ്യാപ്ത വും വര്‍ധിക്കേണ്ടത് പ്രധാനമാണ്. അപ്ട്രെന്‍റ് ലൈനില്‍ നിന്ന് താഴേക്ക് പോകുന്നത് ഡിമാ ന്‍റ് ദുര്‍ബലമാകുന്നുവന്നും ട്രെന്‍റില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്നുമാണ് സൂചന നല്‍കുന്നത്.

രണ്ടോ അതില്‍ കൂടുതലോ പോയിന്‍റുക ളെ ബന്ധിപ്പിക്കുന്ന താഴേക്ക് നീങ്ങുന്ന രേഖയാണ് ഡൗണ്‍ട്രെന്‍റ് ലൈന്‍. ഡൗണ്‍ട്രെന്‍റ് ലൈനില്‍ ഓഹരിയുടെ രണ്ടാമത്തെ ഉയര്‍ന്ന നില ഒന്നാമത്തെ ഉയര്‍ന്ന നിലയേക്കാള്‍ താഴ്ന്നതായിരിക്കണം. പ്രതിരോധം എന്ന നിലയിലാണ് അപ്ട്രെന്‍റ് ലൈന്‍ പ്രവര്‍ത്തിക്കുന്നത്. വില താഴുന്നതിന് അനുസരിച്ച് വില്‍പ്പന വര്‍ധിക്കുന്നു. ട്രെന്‍റ് ലൈനിന് താഴേക്ക് ഓഹരി വില നില്‍ക്കുന്നിടത്തോളം ഡൗണ്‍ട്രെന്‍റ് നിലനില്‍ക്കുന്നു. വില താഴുന്നതിനൊപ്പം വ്യാപാര വ്യാപ്തവും കുറയുന്നത് ഓഹരിയുടെ ദുര്‍ബലാവസ്ഥയെ സൂചിപ്പിക്കുന്നു. ഡൗണ്‍ട്രെന്‍റ് ലൈനില്‍ നിന്ന് മുകളിലേക്ക് പോകുന്നത് വില്‍പ്പന കുറയുന്നുവെന്നും ട്രെന്‍റില്‍ മാറ്റം വരാന്‍ സാധ്യതയുണ്ടെന്നുമാണ് സൂചിപ്പിക്കുന്നത്.

Leave comment

Your email address will not be published. Required fields are marked with *.