ഒരു മണിക്കൂര്‍ കൊണ്ട് എങ്ങനെ കാര്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിയ്ക്കാം ?
ഇന്‍ഷുറന്‍സ് കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വീഡിയോ സഹിതം ക്ലെയിം അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടന്‍ ഉപഭോക്താവിന് തുക ലഭിക്കും.
അപകടത്തില്‍ പെട്ട കാറിന്‍റെ കേടുപാട് തീര്‍ക്കുന്നതിനു മുമ്പേ ഇന്‍ഷുറന്‍സ് ക്ലെയിം തുക ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെട്ടാല്‍ തീര്‍ച്ചയായും കാര്‍ ഉടമ സന്തുഷ്ടനായിരിക്കും. അത് സാധ്യമായ കാര്യമാണോ എന്ന് സംശയിക്കേണ്ട. വീഡിയോ സഹിതം ക്ലെയിം സമര്‍പ്പിച്ചാല്‍ ഉടന്‍ തുക നല്‍കുന്ന സംവിധാനം ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ ആരംഭിച്ചിട്ടുണ്ട്.
ഏതാനും സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ക്ലെയിം നല്‍കുന്നതിനായി ഈ കമ്പനികളുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്താം. ഒരു മണിക്കൂര്‍ മുതല്‍ മൂന്ന് മണിക്കൂര്‍ വരെ മാത്രമാണ് ക്ലെയിം സെറ്റില്‍മെന്‍റിന് എടുക്കുന്ന സമയം.
ഉപഭോക്താവ് വാഹനങ്ങളുടെ കേടുപാട് സ്വയം വിലയിരുത്തിയതിനു ശേഷം ക്ലെയിം സമര്‍പ്പിക്കുന്നതിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍റ് ഡെവലപ്മെന്‍റ് അതോറിറ്റി (ഐആര്‍ഡിഎ) അനുമതി നല്‍കിയിട്ടുണ്ട്. 50,000 രൂപ വരെയുള്ള ക്ലെയിമുകള്‍ ഇത്തരത്തില്‍ സമര്‍പ്പിക്കാം. ക്ലെയിം സമര്‍പ്പിക്കുന്നത് വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം. മൊബൈല്‍ ക്യാമറ ഉപയോഗിച്ച് കേടുപാട് വന്ന വാഹനത്തിന്‍റെ ദൃശ്യമെടുത്തതിനു ശേഷം ഡ്രൈവിം ഗ് ലൈസന്‍സിന്‍റെയും ആവശ്യമെങ്കില്‍ എഫ്ഐആറിന്‍റെയും പകര്‍പ്പ് സഹിതം മൊ ബൈല്‍ ആപ്പിലൂടെ അയക്കുകയാണ് ചെയ്യേണ്ടത്. ഇത് പരിശോധിച്ചതിനു ശേഷം ഇന്‍ഷുറന്‍സ് കമ്പനി ഉടന്‍ തന്നെ നല്‍കാവുന്ന ക്ലെ യിം തുക എത്രയെന്ന് ഉപഭോക്താവിനെ അറിയിക്കും. ഉപഭോക്താവ് സെറ്റില്‍മെന്‍റ് അംഗീകരിക്കുകയാണെങ്കില്‍ തുക ഉടന്‍ ബാങ്ക് അ ക്കൗണ്ടിലെത്തും. സെറ്റില്‍മെന്‍റ് തുക പര്യാപ്തമല്ലെന്ന് തോന്നുകയാണെങ്കില്‍ ഇക്കാര്യം കമ്പനിയെ അറിയിക്കാം. തുടര്‍നടപടികള്‍ ക്കായി കമ്പനിയുടെ പ്രതിനിധി ഉപഭോക്താവിനെ ബന്ധപ്പെടും.
ഇത്തരത്തില്‍ തീര്‍പ്പാക്കാവുന്ന തുകയ്ക്ക് വിവിധ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പരിധി കല്‍പ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഐ സിഐസിഐ ലംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് ഇത്തരത്തില്‍ 50,000 രൂപ വരെയുള്ള ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നുവെങ്കില്‍ ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി 20,000 രൂപ വരെയുള്ള ക്ലെയിമാണ് ഇത്തരത്തില്‍ തീര്‍പ്പാക്കുന്നത്.
കേടുപാട് വന്ന വാഹനങ്ങള്‍ കമ്പനിയുടെ പ്രതിനിധി പരിശോധിക്കുന്നതിന് നാല്-അഞ്ച് ദിവസമെടുക്കും. ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരെ സംബന്ധിച്ചിടത്തോളം വാഹന പരിശോധന കൂടുതല്‍ സമയമെടുക്കുന്ന ഏര്‍പ്പാടാണ്. അതേ സമയം മൊ ബൈല്‍ ആപ്ലിക്കേഷന്‍ വഴി അപേക്ഷ നല്‍കുമ്പോള്‍ ക്ലെ യിം തീര്‍പ്പാക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാം.
ക്ലെയിമിനായി മൊബൈല്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോ അയക്കുമ്പോള്‍ ദൃശ്യത്തിന്‍റെ നിലവാരം ഉറപ്പാക്കേണ്ടതുണ്ട്. കമ്പനി ജീവനക്കാര്‍ക്ക് വീഡിയോയിലൂടെ വാഹനത്തിന് വന്ന കേടുപാട് എത്രത്തോളമെന്ന് വിലയിരുത്താന്‍ പറ്റുന്ന വിധത്തിലാകണം വീഡിയോ ചിത്രീകരിക്കേണ്ടത്. നാല് മെഗാപിക്സലോ അതില്‍ കൂടുതലോയുള്ള ക്യാമറയുള്ള സ്മാര്‍ട്ഫോണുകള്‍ ഇതിനായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. പകല്‍ വെളി ച്ചത്തായിരിക്കണം വീഡിയോ ചിത്രീകരിക്കേണ്ടത്. രാത്രിയിലാണ് അപകടമുണ്ടായതെങ്കില്‍ വീഡിയോ എടുക്കുന്നതിനായി പിറ്റേ ദിവസം പകല്‍ വരെ കാത്തിരിക്കുന്നതാകും ഉചിതം.
വീഡിയോ 360 ഡിഗ്രിയില്‍ ഒറ്റ ക്ലിപ്പിലായി ചിത്രീകരിക്കാന്‍ ശ്രദ്ധിക്കണം. വീഡിയോയില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആര്‍സി) ബു ക്കിന്‍റെ ആദ്യ പേജോ അവസാന പേജോ ഉ ള്‍പ്പെടുത്തിയിരിക്കണം. പോളിസി വിവരങ്ങ ളും വീഡിയോയില്‍ ഉണ്ടാകണം.