പണത്തിന്‍റെ ആവശ്യകത എത്രത്തോളമെന്നതിനെയും എപ്പോഴാണ് പണം ലഭിക്കേണ്ടതെന്നതിനെയും
ആശ്രയിച്ചാണ് വായ്പാ മാര്‍ഗങ്ങള്‍ തേടേണ്ടത്.

അടിയന്തിരമായ സാമ്പത്തിക ആവശ്യം എപ്പോള്‍ വേണമെങ്കിലും വന്നുഭവിക്കാം. അ പ്രതീക്ഷിതമായ ആശുപത്രി വാസമോ അപകടമോയൊക്കെ പണത്തിനുള്ള അടിയന്തിര ആവശ്യം സൃഷ്ടിച്ചേക്കാം. അത്തരം സാഹചര്യത്തെ എങ്ങനെ ഫലപ്രദമായി നേരിടും?

ആറ് മാസത്തെ ചെലവിന് ആവശ്യമായ പണം ഒരു എമര്‍ജന്‍സി ഫണ്ട് എന്ന നിലയില്‍ സൂക്ഷിക്കണമെന്ന് സാമ്പത്തിക ആസൂത്രകര്‍ ഉപദേശിക്കാറുണ്ട്. പക്ഷേ ഇത്തരം ഉപദേശങ്ങളൊന്നും പലരും ചെവിക്കൊള്ളാറില്ല. അത്തരം ആസൂത്രണങ്ങള്‍ നടപ്പിലാക്കാന്‍ താല്‍പ്പര്യപ്പെട്ടാലും പലര്‍ക്കും സാമ്പത്തിക പ്രതിബന്ധങ്ങള്‍ മൂലം അത് സാധിക്കണമെന്നുമില്ല. അതുകൊണ്ടുതന്നെ അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള മറ്റ് മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടി വരും.

പണത്തിന്‍റെ ആവശ്യകത എത്രത്തോളമെന്നതിനെയും എപ്പോഴാണ് പണം ലഭിക്കേണ്ടതെന്നതിനെയും ആശ്രയിച്ചാണ് വായ്പാ മാര്‍ഗങ്ങള്‍ തേടേണ്ടത്. പലിശ, വായ്പയുടെ കാലയളവ് തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാകണം എങ്ങനെ വാ യ്പയെടുക്കണമെന്ന് തീരുമാനിക്കേണ്ടത്.

അടിയന്തിര ആവശ്യത്തി ന് പണം ലഭിക്കുന്നതിനുള്ള ഒരു മാര്‍ഗം ജോലി ചെയ്യുന്ന കമ്പനിയെ സമീപിക്കുകയാണ്. പല കമ്പനികളും ജീവനക്കാര്‍ ക്ക് അടിയന്തിര ആവശ്യം നിറവേറ്റാനായി മുന്‍കൂറായി ശമ്പളം നല്‍കാറുണ്ട്. കമ്പനിയുടെ സാമ്പത്തിക നിലയും ജീവനക്കാരന്‍റെ തസ്തികയും കമ്പനിയില്‍ എത്ര കാലമായി ജോലി ചെയ്യുന്നുവെന്നതും അനുസരിച്ച് ഒരു മാസം മുതല്‍ ആറ് മാസം വരെയുള്ള ശമ്പളം മുന്‍കൂറായി ലഭിക്കാം. ഒരു മാസത്തെ മുന്‍ കൂര്‍ ശമ്പളമാ ണ് ലഭിക്കുന്നതെങ്കില്‍ അത് അടുത്ത രണ്ടോ മൂന്നോ മാസത്തെ ശമ്പളത്തില്‍ നിന്നും തിരികെ പിടിക്കും. ആറ് മാസത്തെ ശമ്പളമാ ണ് മുന്‍കൂറായി ലഭിക്കുന്നതെങ്കില്‍ അത് തിരികെ പിടിക്കുന്നതിന് രണ്ട് വര്‍ഷം വരെ സമയമെടുത്തേക്കാം.

ഒന്നോ രണ്ടോ മാസത്തെ ശമ്പളം പലിശ കൂടാതെ മിക്ക കമ്പനികളും നല്‍കാറുണ്ട്. എ ന്നാല്‍ ആറ് മാസത്തെ ശമ്പളം പോലുള്ള വ ലിയ തുക മുന്‍കൂറായി നല്‍കുകയാണെങ്കില്‍ ചില കമ്പനികള്‍ അഞ്ചോ ആറോ ശതമാനം പലിശ ഈടാക്കാവുന്നതാണ്.

മുന്‍കൂര്‍ ശമ്പളം മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ലഭിക്കാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന വായ്പ ജീവനക്കാരന്‍റെ ശമ്പളത്തിന്‍റെ ഭാഗമായി കണക്കാക്കുന്നതിനാല്‍ ആദായ നികുതി ബാധകമാണ്. ഈ തുക ചില പ്ര ത്യേക ഗുരുതര രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കാണ് ഉപയോഗിക്കുന്നതെങ്കില്‍ നികുതി ഇളവ് ലഭിക്കുന്നതാണ്.

വളരെ പെട്ടെന്ന് വായ്പ ലഭിക്കുന്നതിനു ള്ള ഒരു മാര്‍ഗം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗി ച്ച് എടിഎമ്മില്‍ നിന്ന് പണമെടുക്കുകയാണ്. മറ്റ് വായ്പകളിലേതു പോലെ അപേക്ഷ നല്‍കുകയോ പണം കിട്ടാനായി കാത്തിരിക്കുകയോ ചെയ്യേണ്ട കാര്യമില്ല. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്ന് പണമെടുക്കുന്നതു പോലെ വളരെ എളുപ്പത്തില്‍ വാ യ്പ ലഭ്യമാകുമെന്നതാണ് സൗകര്യം.

കാര്‍ഡ് ലിമിറ്റിന്‍റെ 40 മുതല്‍ 80 ശതമാനം വരെ ഇത്തരത്തില്‍ വായ്പയായി ബാങ്കുകള്‍ അനുവദിക്കാറുണ്ട്. അതേ സമയം പ്രതിദിനം പിന്‍വലിക്കാവുന്ന പണത്തിന് പരിധിയുണ്ടാകും. ചില ബാങ്കുകള്‍ പരിധി ഉയര്‍ ത്താന്‍ അനുവദിക്കാറുണ്ട്. എവിടെ വെച്ചും എപ്പോള്‍ വേണമെങ്കി ലും ഉടന്‍ പണം ലഭിക്കുമെന്നതാണ് ക്രെഡിറ്റ് കാര്‍ഡ് വാ യ്പയുടെ സ വിശേഷത. അതേ സ മയം ഏറ്റവും ഉ യര്‍ന്ന പലിശ ഈടാക്കുന്ന വാ യ്പയാണ് ഇതെന്നതാണ് ദോഷകരമായ വശം. ഇടപാട് നടത്തുന്നതിനുള്ള ഫീസും നല്‍കേണ്ടതുണ്ട്.

രണ്ടര മുതല്‍ മൂന്ന് ശതമാനം വരെയാണ് ഇടപാടിനുള്ള ഫീസ്. പ്രതിമാസം രണ്ട് മുതല്‍ മൂന്നര ശതമാനം വരെയാണ് ക്രെഡിറ്റ് കാര്‍ഡ് വായ്പക്ക് വിവിധ ബാങ്കുകള്‍ ഈടാക്കുന്ന പലിശനിരക്ക്. പ്രതിവര്‍ഷ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ 24 ശതമാനം മുതല്‍ 42 ശതമാനം വരെയാകും പലിശ. അതിനാല്‍ ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ തിരിച്ചടക്കാമെന്ന് ഉറപ്പുണ്ടെങ്കിലും ഉടന്‍ പണം ലഭിക്കുന്നതിന് മറ്റ് യാതൊരു മാര്‍ഗവുമില്ലെങ്കിലും മാത്രമേ ക്രെ ഡിറ്റ് കാര്‍ഡ് വായ്പ എടുക്കാന്‍ മുതിരാവൂ.

കാലതാമസമില്ലാതെ വായ്പ ലഭിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗമാണ് പേഴ്സണല്‍ ലോണ്‍. മുപ്പത് മിനുട്ട് മുതല്‍ മൂന്ന് ദിവസം വരെയാണ് വായ്പ ലഭിക്കുന്നതിന് എടുക്കുന്ന സമയം. ബാങ്കുമായുള്ള ബന്ധം മെച്ചപ്പെട്ടതാണെങ്കില്‍ വായ്പ വേഗത്തില്‍ ലഭിക്കും. നിങ്ങളുടെ പേരില്‍ പ്രീ-അപ്രൂവ്ഡ് ലോണ്‍ ഉണ്ടെങ്കില്‍ വായ്പാ ലഭ്യത എളുപ്പമാകും. ബാങ്കുകള്‍ മികച്ച ഉപഭോക്താക്കള്‍ക്ക് പ്രീ-അപ്രൂവ്ഡ് ലോണ്‍ വാഗ്ദാനം ചെയ്യാറുണ്ട്.

രണ്ടോ മൂന്നോ ശതമാനം പ്രോസസിംഗ് ഫീസായി നല്‍കണം. ഇഎംഐക്ക് ജിഎസ്ടി ബാധകമാണ്. 13 ശതമാനം മുതല്‍ 24 ശതമാനം വരെ വാര്‍ഷിക പലിശ വരുന്ന പേഴ്സണല്‍ ലോണ്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പലിശയുള്ള വായ്പയാണ്. നേരത്തെ വായ്പ അടച്ചുതീര്‍ക്കുകയാണെങ്കില്‍ ബാക്കിയുള്ള വായ്പാ തുകയുടെ രണ്ടര ശതമാനം ഫീസായി നല്‍കണം.

ഭവനവായ്പ യെടുത്തവര്‍ക്ക് അതിന്മേല്‍ ടോപ്-അപ് വായ്പ എടുക്കാമെന്ന സൗകര്യവുമുണ്ട്. ഭവനവായ്പ എടുത്തവര്‍ കൃത്യമായി തിരിച്ചടവ് നടത്തിയിട്ടുണ്ടെങ്കില്‍ ബാങ്കുകള്‍ നല്‍കുന്ന പ്രത്യേക സൗകര്യമാണ് ടോപ്-അപ് വായ്പ. ഭവനവായ്പയില്‍ ഇതുവരെ അടച്ചുതീര്‍ത്തതിനു തുല്യമായ തുകയോ 50 ലക്ഷം രൂപ വരെയോ ആയിരിരിക്കും ടോപ്-അപ് വായ്പയായി നല്‍കുന്നത്. ഭവനവായ്പയുടെ കാലയളവ് തന്നെയായിരിക്കും ടോപ്-അപ് വായ്പയുടെ തിരിച്ചടവ് കാലയളവും.

ഭവനവായ്പയുടെ തിരിച്ചടവ് ആരംഭിച്ച് നിശ്ചിത കാലയളവ് പിന്നിട്ടതിനു ശേഷം മാത്രമേ ബാങ്കുകള്‍ ടോ പ്-അപ് വായ്പ അനുവദിക്കാറുള്ളൂ. സാ ധാരണ നിലയി ല്‍ ഇത് രണ്ടോ മൂന്നോ വര്‍ഷമായിരിക്കും. വായ്പ കൃത്യമായി തിരിച്ചടച്ചവര്‍ക്ക്  മാത്രമാണ് ബാങ്കുകള്‍ ടോപ്-അപ് വായ്പ അനുവദിക്കുന്നത്.

നിലവിലുള്ള ഭവനവായ്പയുടെ കാലയളവ് തന്നെയായിരിക്കും ടോപ്-അപ് വായ്പയുടെയും കാലയളവ്. ഉദാഹരണത്തിന് ഭവനവായ്പ അടച്ചുതീര്‍ക്കാന്‍ ഇനി പത്ത് വര്‍ഷമാണ് ബാക്കിയുള്ളതെങ്കില്‍ ടോപ്-അപ് വായ്പയുടെയും പരമാവധി തിരിച്ചടവ് കാലയളവ് പത്ത് വര്‍ഷമായിരിക്കും.

ടോപ്-അപ് വായ്പയുടെ വിനിയോഗം സംബന്ധിച്ച് പ്രത്യേക നിബന്ധനകളില്ലാത്തതിനാല്‍ ഇത്തരത്തില്‍ വായ്പ എടുക്കുന്ന തുക ഏത് ആവശ്യത്തിനും വിനിയോഗിക്കാം. അതുകൊണ്ടുതന്നെ പേഴ്സണല്‍ ലോണ്‍ പോലുള്ള ഉയര്‍ന്ന പലിശനിരക്കുള്ള അരക്ഷിതവായ്പകളെ ആശ്രയിക്കുന്നതിന് പകരം നിലവില്‍ ഭവനവായ്പയെടുത്തിട്ടുള്ളവര്‍ക്ക് ടോപ്-വായ്പകളുടെ മാര്‍ഗം സ്വീകരിക്കാവുന്നതാണ്. 9 മുതല്‍ 13 ശതമാനം വരെയാണ് ടോപ്-അപ് വായ്പയുടെ പലിശ.

വലിയ തുക വായ്പയായി ആവശ്യമുള്ളവര്‍ക്ക് വീട് പണയപ്പെടുത്തുകയാണ് ഒരു മാര്‍ഗം. ആസ്തിയുടെ വിപണിമൂല്യത്തിന്‍റെ 65 ശതമാനം വരെയാണ് വായ്പയായി ലഭിക്കുക. 9.5 മുതല്‍ 13 ശതമാനം വരെയാണ് പലിശ. മൂന്ന് ദിവസം മുതല്‍ പത്ത് ദിവസം വരെയാണ് വായ്പ ലഭിക്കുന്നതിനെടുക്കുന്ന സമയം.

അടിയന്തിര സാഹചര്യങ്ങളില്‍ സ്വര്‍ണവായ്പയാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ അവലംബിക്കുന്ന മാര്‍ഗം. ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുമ്പോള്‍ 10 മുതല്‍ 17 ശതമാനം വരെയാണ് പലിശ. എന്‍ബിഎഫ്സികളില്‍ 14 മുതല്‍ 26 ശതമാനം വരെയാകും പലിശ.

ഓഹരികളും മ്യൂച്വല്‍ ഫണ്ടുകളും ഫിക്സഡ് ഡെപ്പോസിറ്റുകളും ഇന്‍ഷുറന്‍സ് പോളിസികളും പണയമായി വെച്ച് വായ്പ ലഭിക്കുന്നതാണ്. ഒന്‍പത് മുതല്‍ 15 ശതമാനം വരെയാണ് പലിശ. ഓഹരികളുടെയും മ്യൂ ച്വല്‍ ഫണ്ടുകളുടെയും നിക്ഷേപമൂല്യത്തിന്‍റെ 50 ശതമാനം വരെ വായ്പ ലഭിക്കുമ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റിന്‍റെ 75 ശതമാനം വരെ വായ്പ ലഭ്യമാകും.

Leave comment

Your email address will not be published. Required fields are marked with *.