കമ്പനികള്‍ ഡിലിസ്റ്റ് ചെയ്യുന്നത് എപ്പോള്‍?
കമ്പനികള്‍ പൊതുവെ ഡിലിസ്റ്റ് ചെയ്യുന്നത് കൂടുതല്‍ മൂലധനം ആവശ്യമില്ലാതിരിക്കുമ്പോഴോ ലയനമോ ഏറ്റെടുക്കലോ നടക്കുമ്പോഴോ ഉടമസ്ഥര്‍ കമ്പനിയിലെ പങ്കാളിത്തം കൂട്ടാന്‍ താല്‍പ്പര്യപ്പെടുമ്പോഴോ ആണ്.
സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിന്ന് ഒരു കമ്പനിയുടെ ഓഹരികള്‍ പിന്‍വലിക്കുന്നതിനെയാണ് ഡിലിസ്റ്റിംഗ് എന്ന് പറയുന്നത്. ഡിലിസ്റ്റിംഗ് നടത്തിയ ഒരു കമ്പനിയുടെ ഓഹരികള്‍ പിന്നീട് എക്സ്ചേഞ്ചില്‍ വ്യാപാരം ചെ യ്യാനാകില്ല. ഡിലിസ്റ്റിംഗ് സ്വമേധയാ ചെയ്യുന്നതോ നിര്‍ബന്ധിതമായി ചെയ്യുന്നതോ ആകാം.
ഏതൊക്കെ സാഹചര്യങ്ങളിലാ ണ് ഡിലിസ്റ്റിംഗ് നടക്കുന്നത്?
ഒരു കമ്പനി അതിന്റെ ഓഹരികള്‍ സ്വമേധയാ ഡിലിസ്റ്റ് ചെയ്യുന്നതിന് പല കാരണങ്ങളുണ്ടാകാം. മറ്റൊരു കമ്പനിയുമായുള്ള ലയനത്തെയോ മറ്റൊരു കമ്പനി ഏറ്റെടുത്തതിനെ യോ തുടര്‍ന്ന് ഒരു പ്രൈവറ്റ് കമ്പനിയായി മാറുന്നത് ഡിലിസ്റ്റിംഗിന് കാരണമാകാം. ലിസ്റ്റ് ചെയ്യപ്പെട്ട ഒരു കമ്പനിയുടെ കാര്യത്തില്‍ നിര്‍ബന്ധിതമായ റിപ്പോര്‍ട്ടിംഗ് സംബന്ധിച്ച സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളും ഡിലിസ്റ്റിംഗിന് മുതിര്‍ന്നേക്കാം. പൊതുവെ കമ്പനികള്‍ ഡി ലിസ്റ്റ് ചെയ്യുന്നത് കൂടുതല്‍ മൂലധനം ആവശ്യമില്ലാതിരിക്കുമ്പോ ഴോ ലയനമോ ഏറ്റെടുക്കലോ നടക്കുമ്പോഴോ കമ്പനിയുടെ ഉടമസ്ഥര്‍ കമ്പനിയിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ താല്‍പ്പര്യപ്പെടുമ്പോഴോ ആണ്. ഡിലിസ്റ്റിംഗിലൂടെ കമ്പനിയുടെ അടിസ്ഥാനപരമായ തന്ത്രങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകുന്നു എന്ന് അര്‍ത്ഥമില്ല.
ഡിലിസ്റ്റിംഗ് പ്രക്രിയ എങ്ങനെയാണ് നടക്കുന്നത്?
ഡിലിസ്റ്റിംഗ് നടത്തുന്നതിന് മുമ്പ് ജനറല്‍ ബോഡി യോഗത്തില്‍ പ്രത്യേക പ്രമേയത്തിലൂടെ ഓഹരിയുടമകളില്‍ നിന്നും കമ്പനികള്‍ അനുമതി തേടേണ്ടതുണ്ട്. ഡിലിസ്റ്റിംഗ് തീരുമാനിക്കപ്പെട്ടാല്‍ ഓഹരികള്‍ വില്‍ക്കുന്നതിന് ഓഹരിയുടമകള്‍ക്ക് കമ്പനി ഉടമകള്‍ അവ സരം നല്‍കും. ഓഹരികള്‍ ഗണ്യമായ തോതി ല്‍ ഏറ്റെടുക്കുന്നതിലൂടെ കമ്പനികള്‍ക്ക് എല്ലാ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ നിന്നും ഡിലിസ്റ്റ് ചെയ്യാനാകും. ലിസ്റ്റ് ചെയ്ത ഒരു കമ്പനിയില്‍ പൊതുജനങ്ങളായ ഓഹരിഉടമകളുടെ പങ്കാളിത്തം കുറഞ്ഞത് 25 ശതമാനമായിരിക്കണം എന്നാണ് നിബന്ധന. ഒരു കമ്പനിയില്‍ പൊതുജനങ്ങളായ ഓഹരിഉടമകളുടെ പങ്കാളിത്തം 25 ശതമാനത്തില്‍ താഴെയായി കുറയുകയാണെങ്കില്‍ പൊതുജനങ്ങളുടെ കൈയിലുള്ള അവശേഷിക്കുന്ന ഓഹരികള്‍ കമ്പനിക്ക് തുല്യമായ ഓഫര്‍ വിലക്ക് വാങ്ങാവുന്നതാണ്.
സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ നിന്നും കമ്പനികള്‍ ഓഹരികള്‍ സ്വമേധയാ ഡിലിസ്റ്റ് ചെയ്യുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. ഇ തിനായി പ്രൊമോട്ടര്‍ പൊതുപ്രഖ്യാപനം നടത്തുകയും പൊതുജനങ്ങളായ ഓഹരി ഉടമകള്‍ക്ക് ബിഡ്ഡിംഗ് ഫോം ഉള്‍പ്പെടെയുള്ള ക ത്ത് അയക്കുകയും ചെയ്യുന്നു. ഓഹരികള്‍ വില്ക്കാന് താല്‍പ്പര്യപ്പെടുന്ന ഓഹരിയുടമ കള്‍ തങ്ങള്‍ ഓഹരി വില്ക്കാന് താല്‍പ്പര്യപ്പെടുന്ന വില കാണിച്ചുകൊണ്ട് ടെണ്ടര്‍ സമ ര്‍പ്പിക്കണം.
ഏറ്റവും കൂടുതല്‍ ഓഹരികള്‍ക്ക് ഓഫര്‍ ചെയ്തിരിക്കുന്ന വിലയാണ് അന്തിമ ഓഫര്‍ വിലയായി നിശ്ചയിക്കുക. അതേ സമയം പ്രൊമോട്ടര്‍ക്ക് ഈ വില അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്നതിന് അവകാശമുണ്ട്. അന്തിമ ഓഫര്‍ വില അംഗീകരിക്കുകയാണെങ്കില്‍ ഈ വിലക്കോ അ തില്‍ താഴെയോ ഓഫറുകള്‍ സമര്‍പ്പിച്ച ഓ ഹരിയുടമകളുടെ ഓഫറുകള്‍ സ്വീകരിക്കാന്‍ പ്രൊമോട്ടര്‍ തയാറാകണം. അതേ സമയം അന്തിമവിലയോ അതില്‍ താഴെയുള്ള വില യോ രേഖപ്പെടുത്തിയ ഓഫറുകളിലെ ഓഹരികളുടെ എണ്ണം നിബന്ധന പ്രകാരം ഡിലിസ്റ്റിംഗിന് പ്രൊമോട്ടര്‍ക്ക് ആവശ്യമുള്ള ഓഹരികളുടെ പരിധിയില്‍ താഴെയാണെങ്കില്‍ ഓഫര്‍ പരാജയപ്പെട്ടതായി കണക്കാക്കുകയും ആ കമ്പനി ലിസ്റ്റഡ് ആയി തുടരുകയും ചെയ്യും.
ഓഫറിന് ഒടുവിലുള്ള അന്തിമവിലയും ഇത് പ്രൊമോട്ടര്‍ക്ക് സ്വീകാര്യമാണോ എന്ന കാര്യവും കമ്പനി അറിയിക്കുന്നതാണ്. ഡിലിസ്റ്റിംഗ് തീയതിക്ക് ശേഷം ഒരു വര്‍ഷം വരെ ബാക്കിയുള്ള ഓഹരിയുടമകള്‍ക്ക് ഓഹരികള്‍ അന്തിമവിലക്ക് പ്രൊമോട്ടര്‍ക്ക് വില്‍ക്കാവുന്നതാണ്.
ചില അവസരങ്ങളില്‍ കമ്പനി വാഗ്ദാനം ചെയ്യുന്ന വില നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ലാഭകരമായിരിക്കില്ല. അത്തരം സാഹചര്യത്തില്‍ പ്രൊമോട്ടര്‍ക്ക് ഓഹരികള്‍ വില്ക്കാന് താല്‍പ്പര്യപ്പെടാതിരിക്കുകയും ഓഹരികള്‍ കൈവശം വെക്കുകയും ചെയ്യുന്ന ഓഹരിയുടമകള്‍ക്ക് പിന്നീട് കമ്പനി വീണ്ടും ലിസ്റ്റ് ചെയ്തെങ്കില്‍ മാത്രമേ ഓഹരികള്‍ വില്ക്കാന് സാധിക്കൂ.
ഡിലിസ്റ്റിംഗ് നിക്ഷേപകരെ എങ്ങനെയാണ് ബാധിക്കുന്നത്?
ഡിലിസ്റ്റിംഗ് ഓഫറുകള്‍ പ്രഖ്യാപിക്കപ്പെടുമ്പോള്‍ ഓഹരികളില്‍ അഭ്യൂഹത്തിന്റെ അടിസ്ഥാനത്തിലുള്ള ചാഞ്ചാട്ടങ്ങള്‍ ഉണ്ടാകാറുണ്ട്. പ്രൊമോട്ടര്‍മാര്‍ ഉയര്‍ന്ന വില നല്കി ഓഹരികള്‍ വാങ്ങാന്‍ തയാറാകുമെന്ന പ്രതീ ക്ഷ ഓഹരികളുടെ വില കുത്തനെ ഉയരാന്‍ കാരണമാകാറുണ്ട്.
പക്ഷേ ഡിലിസ്റ്റിംഗ് പ്രഖ്യാപിച്ച കമ്പനികളുടെ ഓഹരികള്‍ വാങ്ങുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന റിസ്കിനെ കുറിച്ച് നിക്ഷേപകര്‍ ബോധവാന്മാരാകേണ്ടതാണ്. ഓഹരികള്‍ തിരികെ വാങ്ങുന്നത് നടപ്പിലാക്കപ്പെടണമെങ്കില്‍ വിലയുടെ കാര്യത്തില്‍ പ്രൊമോട്ടര്‍മാരും നിക്ഷേപകരും തമ്മില്‍ ധാരണയിലെത്തണം. നിക്ഷേപകര്‍ വളരെ ഉയര് ന്ന വില ആവശ്യപ്പെടുകയും പ്രൊമോട്ടര്‍മാര്‍ ക്ക് അത് സ്വീകാര്യമാവാതിരിക്കുകയും ചെയ്താല്‍ ഡിലിസ്റ്റിംഗ് ഓഫര്‍ പിന്‍വലിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. അത്തരം സാഹചര്യത്തില്‍ ഓഹരി വില ഇടിയാനും പ്രൊമോട്ടര്‍മാര്‍ ഉയര്‍ന്ന വില നല്കാന് തയാറാകുമെ ന്ന പ്രതീക്ഷയില്‍ ഓഹരികള്‍ വാങ്ങിയ നിക്ഷേപകരുടെ കൈ പൊള്ളാനും സാധ്യതയുണ്ട്.
ഡിലിസ്റ്റിംഗ് മുന്നില്‍ കണ്ട് ഓഹരി വാങ്ങാ ന് തയാറാകുന്ന നിക്ഷേപകരെ സംബന്ധിച്ചിടത്തോളമുള്ള മറ്റൊരു മാര്‍ഗം ഡിലിസ്റ്റ് ചെയ്യപ്പെടാന്‍ ഏറെ സാധ്യതയുള്ള കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയാണ്. ഉദാഹരണത്തിന് ഒരു വിദേശ ബഹുരാഷ്ട്ര കമ്പനിയുടെ സബ്സിഡറി കമ്പനിയില്‍ പിതൃസ്ഥാപനത്തിന് 80 ശതമാനത്തിലേറെ ഓഹരി പങ്കാളിത്തമുണ്ടെങ്കില്‍ സബ്സിഡറി കമ്പനി ഡിലിസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയേറെയാണ്.
ചെറിയ കമ്പനികളെ സംബന്ധിച്ച് സ്വമേധയാ ഡിലിസ്റ്റ് ചെയ്യുന്നതിന് പ്രത്യേക രീതികളുണ്ട്. അത്തരം കമ്പനികള്‍ക്ക് മേല്‍പ്പറ ഞ്ഞ പ്രക്രിയ പിന്തുടരാതെ തന്നെ നിശ്ചിത വ്യവസ്ഥകള്‍ക്ക് അനുസരിച്ച് ഡിലിസ്റ്റിംഗ് നടത്താവുന്നതാണ്.
ഡിലിസ്റ്റിംഗ് നടക്കുന്ന മറ്റ് സാഹചര്യങ്ങള്‍
ചില സാഹചര്യങ്ങളില്‍ ഒരു ലിസ്റ്റഡ് കമ്പനിയുടെ ഓഹരികള്‍ സ്റ്റോക്ക് എക്സ്ചേ ഞ്ചിന് നിര്‍ബന്ധിതമായി ഡിലിസ്റ്റ് ചെയ്യാവുന്നതാണ്. എക്സ്ചേഞ്ചിന്റെ നിബന്ധനകള്‍ പാലിക്കുന്നതില്‍ കമ്പനി പരാജയപ്പെടുന്നത് ഡിലിസ്റ്റിംഗിന് ഒരു കാരണമാകാം. കമ്പനി യുടെ ഓഹരി വിപണിയിലെ പ്രകടനവും നിര് ബന്ധിത ഡിലിസ്റ്റിംഗിന് ഒരു കാരണമാകാവുന്നതാണ്.
ഇത്തരം സാഹചര്യങ്ങളില്‍ ഡി ലിസ്റ്റിംഗ് ചെയ്ത് ഒരു വര്‍ഷം വരെ ഓഹരികള്‍ വില്‍ ക്കാന്‍ എക്സ്ചേഞ്ച് അനുവദിക്കുകയാണെങ്കില്‍ മാത്രമേ നിക്ഷേപകര്‍ക്ക് ഓഹരികള്‍ വില്ക്കാന് സാധിക്കൂ. വ്യാവസായിക സാമ്പത്തിക പുന:സംഘടനാ ബ്യൂറോയുടെ കീഴിലുള്ള ദുര്‍ബലമായ കമ്പനികള്‍ക്ക് നിയമപ്രകാരമുള്ള നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ഡിലിസ്റ്റിംഗ് നടത്തുന്നതിനും അനുവാദമുണ്ട്. ഡിലിസ്റ്റിംഗ് നടത്തുന്ന കമ്പനികളുടെ ഓഹരികള്‍ വാങ്ങി നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന നിക്ഷേപകര്‍ അതിലെ റിസ്ക് മനസിലാക്കണം.