ഒന്നിലേറെ യുഎഎന്‍ ഉണ്ടെങ്കില്‍ എന്ത് ചെയ്യണം
ഒന്നിലേറെ യുഎഎന്നുകള്‍ മൂലമുള്ള ആശയക്കുഴപ്പം ഒഴിവാക്കാന്‍ പുതിയ കമ്പനിയില്‍ ജോലിക്കു ചേരുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ടി (ഇപിഎഫ്)ല്‍ നിക്ഷേപം നടത്തുന്ന എല്ലാവര്‍ക്കും യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) നിര്‍ബന്ധമാണ്. യുഎഎന്‍ ഏര്‍പ്പെടുത്തിയതോടെ പിഎഫ് ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതും അക്കൗണ്ട് കൈകാര്യം ചെയ്യുന്നതും തുക പിന്‍വലിക്കുന്നതുമെല്ലാം കൂടുതല്‍ എളുപ്പമായിട്ടുണ്ട്.
ഒരു ജീവനക്കാരന് ഒരു യുഎഎന്‍ ആ ണുണ്ടാകുക. ഒരു ജീവനക്കാരന് ഒരു കമ്പനിയില്‍ ചേരുമ്പോള്‍ നേരത്തെ മുന്‍ തൊഴിലുടമയുടെ കീഴിലായി അദ്ദേഹത്തിന് യുഎഎന്‍ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പുതിയ പിഎഫ് നമ്പരുമായി ബന്ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. യുഎഎന്‍ നിലവിലു ള്ള പിഎഫ് നമ്പരിലെയും മുന്‍ തൊഴിലുടമകളുടെ കീഴിലുള്ള പിഎഫ് നമ്പരുകളിലെ യും വിശദാംശങ്ങള്‍ രേഖപ്പെടുത്തും.
തൊഴിലുടമയാണ് ജീവനക്കാരന് യുഎഎന്‍ നല്‍കുന്നത്. അത് ആക്ടിവേറ്റ് ചെയ്യാന്‍ ആവശ്യമായ രേഖകള്‍ തൊഴിലുടമയ്ക്ക് നല്‍കിയാല്‍ മതി. നിലവില്‍ യുഎഎന്നുണ്ടെങ്കില്‍ പുതിയ യുഎഎന്‍ ആവശ്യമില്ല. തൊ ഴില്‍ ജീവിതത്തിലുടനീളം നിലനില്‍ക്കുന്നതാണ് യുഎഎന്‍.ചില ജീവനക്കാര്‍ക്ക് രണ്ട് യുഎഎന്നുള്ളതായി കാണാം. ജോലി മാറി പുതിയ തൊഴിലുടമയുടെ കീഴിലേക്ക് വരുമ്പോള്‍ നിലവിലുള്ള യുഎഎന്‍ കൃത്യമായി നല്‍കാത്തതാ ണ് ഇതിന് കാരണം.
നിങ്ങള്‍ക്ക് ഒന്നിലേറെ യുഎഎന്‍ ഉണ്ടെങ്കില്‍ അക്കാര്യം നിലവിലുള്ള തൊഴിലുടമയെ അറിയിക്കണം. രണ്ട് യുഎഎന്‍ നമ്പരുകളേതൊക്കെയെന്ന് കാണിച്ച് എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷനും (ഇപിഎഫ്ഒ) മെയില്‍ അയക്കണം. ഇപിഎഫ്ഒ ആവശ്യമായ പരിശോധന നടത്തിയതിനു ശേഷം ആദ്യത്തെ യുഎഎന്‍ റദ്ദാക്കുകയും രണ്ടാമത്തെ യുഎഎന്‍ സജീവമായി തുടരുകയും ചെയ്യും. ആദ്യത്തെ യുഎഎന്‍ റദ്ദാക്കുന്നതോടെ പിഎഫ് നമ്പരും ഡി-ലിങ്ക് ചെയ്യപ്പെടും. അതിനാല്‍ പുതിയ യുഎഎന്നിലേക്ക് മുന്‍ തൊഴിലുടമയുടെ കീഴിലുള്ള പിഎഫ് നമ്പരിലെ തുക ട്രാന്‍സ്ഫര്‍ ചെയ്യേണ്ടതുണ്ട്.
ഒരു വ്യക്തിയുടെ ഒന്നിലേറെ യുഎഎന്നുകള്‍ ലയിപ്പിക്കുന്നതിന് ഇപിഎഫ്ഒയും സ്വമേധയാ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. ഇപിഎഫ്ഒ കണ്ടെത്തിയ മുന്‍ യുഎഎന്നുകള്‍ റദ്ദാക്കുകയാണ് ചെയ്യുക. മുന്‍ പിഎഫ് നമ്പരുകള്‍ പുതിയ യുഎഎന്നുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ജീവനക്കാരന്‍ അ പേക്ഷ നല്‍കിയില്ലെങ്കിലും യുഎഎന്നുകള്‍ ലയിപ്പിക്കുന്ന നടപടി ഇപിഎഫ്ഒ സ്വീകരിക്കും.
ഒന്നിലേറെ യുഎഎന്നുകള്‍ മൂലമുള്ള ആശയക്കുഴപ്പം ഒഴിവാക്കാന്‍ പുതിയ കമ്പനിയില്‍ ജോലിക്കു ചേരുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ന്യൂ ഫോം 11 ഡിക്ലറേഷന്‍ ഫോമില്‍ പുതിയ കമ്പനിയെ നിലവിലുള്ള യുഎഎന്‍ അറിയിക്കുകയാണ് ചെയ്യേണ്ടത്. യുഎഎന്‍ ഇല്ലെങ്കിലും പിഎഫ് അക്കൗണ്ട് നമ്പരും മുമ്പുള്ള ജോലിയില്‍ നിന്ന് രാജിവെച്ച തീയതിയും നല്‍കുക.
യുഎഎന്‍ പിഎഫ് ഇടപാടുകള്‍ ഏറെ സുഗമമാക്കുകയാണ് ചെയ്യുന്നത്. യുഎഎന്‍ എടുക്കുന്നതിന് ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്സി കോഡ്, ആധാര്‍ നമ്പര്‍ എന്നിവ ആവശ്യമാണ്. സാധാരണ നിലയില്‍ തൊഴിലുടമയാണ് യുഎഎന്‍ എടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.