എന്‍പിഎസിലെ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ എങ്ങനെ നികുതി ലാഭിക്കാം?
എന്‍പിഎസിലെ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ 40 ശതമാനത്തിന് നികുതി ബാധകമല്ല. ബാക്കി
60 ശതമാനം തുകയ്ക്ക് നല്കേണ്ടിവരുന്ന നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ മതി.
ദേശീയ പെന്ഷന് പദ്ധതി (എന്‍പിഎസ്) യില്‍ നിന്നുള്ള നിക്ഷേപം പിന്‍വലിക്കുമ്പോള്‍ ഭാഗികമായി നികുതി നല്‍കേണ്ടതുണ്ട്. എന്നാല്‍ ആസൂത്രിതമായി ശ്രമിച്ചാല്‍ നികുതി ബാധ്യത കുറയ്ക്കാന്‍ എന്‍പിഎസ് വരിക്കാര്‍ക്ക് സാധിക്കും.
നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ എന്‍പിഎസിലെ നിക്ഷേപം പിന്‍വലിക്കുമ്പോള്‍ 40 ശതമാനത്തിന് നികുതി ബാധകമല്ല. ബാക്കി 60 ശതമാനം തുകയ്ക്ക് നല്കേണ്ടിവരുന്ന നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ചാല്‍ മതി.
നിലവിലുള്ള പിഎഫ്ആര്‍ഡിഎയുടെ ചട്ടമനുസരിച്ച് മൊത്തം തുകയുടെ 40 ശതമാനം ഇന്‍ഷൂറന്‍സ് കമ്പനികളുടെ അന്വിറ്റികളില് നിക്ഷേപിച്ചിരിക്കണം. അന്വിറ്റികള് വാങ്ങുന്നത് ദീര്‍ഘിപ്പിക്കുന്നതിലൂടെ നികുതി ബാധ്യത കുറയ്ക്കാനാകും. റിട്ടയര്‍മെന്റിന് ശേഷം വരുമാനം കുറയുമെന്നതിനാല്‍ അതിന് അനുസരിച്ച് നികുതി ബാധ്യതയും കുറയും. ഉദാഹരണത്തിന് ജോലി ചെയ്യുന്ന കാലത്ത് 30 ശതമാനം നികുതി നല്‍കേണ്ട ഒരാളുടെ നികുതി സ്ലാബ് റിട്ടയര്‍മെന്റിന് ശേഷം 10 ശതമാനമായി കുറഞ്ഞുവെന്നിരിക്കട്ടെ. റിട്ടയര്‍മെന്റ് കാലത്തെ വരുമാനം മാത്രമുള്ള സാമ്പത്തിക വര്‍ഷത്തില്‍ എന്‍പിഎസിലെ നിക്ഷേപ തുക പിന്‍വലിക്കുകയാണെങ്കില്‍ 10 ശതമാനം നികുതി നല്കിയാല് മതി.
അന്വിറ്റികള് വാങ്ങുന്നത് വളരെ ദീര്‍ഘകാലത്തേക്ക് നീട്ടിക്കൊണ്ടുപോകുവാന്‍ ആകില്ല. മൊത്തം നിക്ഷേപ തുക പിന്‍വലിക്കുന്നത് 70 വയസ് വരെ നീട്ടിക്കൊണ്ടുപോകുവാനാകുമെങ്കിലും അന്വിറ്റികളില് 63 വയസിന് മുന്‍പായി നിക്ഷേപിച്ചിരിക്കണമെന്നാ ണ് നിലവിലുള്ള വ്യവസ്ഥ. ഭാവിയില്‍ പിഎഫ്ആര്‍ഡിഎ ഈ ചട്ടത്തില്‍ മാറ്റം വരുത്തിയേക്കാം.
നേരത്തെ നിക്ഷേപം പിന്‍വലിക്കുന്നതിലൂടെയും നികുതി ലാഭിക്കാനാകും. ഈയിടെ ഭേദഗതി ചെയ്ത ചട്ടമനുസരിച്ച് നിക്ഷേപത്തിന്റെ 25 ശതമാനം 60 വയസിനുമുമ്പ് പ്രത്യേക ആവശ്യങ്ങള്‍ ക്കായി പിന്‍വലിക്കാവുന്നതാണ്. കുട്ടികളുടെ വിവാഹം, വിദ്യാഭ്യാസം, ആദ്യത്തെ വീടിന്റെ നിര് മ്മാണം അല്ലെങ്കില്‍ വാ ങ്ങല്‍, തനിക്കോ ജീവിത പങ്കാളിക്കോ മക്കള്‍ക്കോ അച്ഛനമ്മമാര്‍ക്കോ ഗുരുതര രോഗങ്ങള്‍ക്കുള്ള ചി കിത്സ എന്നിവയാണ് പ്ര ത്യേക ആവശ്യങ്ങളില്‍ ഉള് പ്പെടുത്തിയിരിക്കുന്നത്.
ഇങ്ങനെ നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതി നല്‍കേണ്ടതില്ല എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കാരണം ഇങ്ങനെ പ്രത്യേക ആവശ്യങ്ങള്‍ക്കായി തുക പിന്‍വലിക്കുമ്പോള്‍ എന്‍പിഎസ് അക്കൗണ്ട് ക്ലോസ്സ് ചെയ്യുകയോ നിക്ഷേപം നടത്തുന്നത് നിര്‍ത്തുകയോ ചെയ്യുന്നില്ല. നികുതി ചുമത്തുന്നതു സംബന്ധിച്ച ചട്ടമനുസരിച്ച് നിക്ഷേപം പൂര്‍ണ്ണമായി പിന്‍വലിക്കുമ്പോള്‍ മാത്രമാണ് റിട്ടേണിന് നികുതി ബാധകമാവുന്നത്.
അന്വിറ്റികളില് നിന്ന് ലഭിക്കുന്ന റിട്ടേണിന് നികുതി ബാധകമാണ്. എന്നാല്‍ റിട്ടേണായി ലഭിക്കുന്ന തുക താരതമ്യേന കുറവായിരിക്കുമെന്നതിനാല്‍ വലിയ നികുതി ബാധ്യത നേരിടേണ്ടിവരില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതലാണ് ആദായ നികുതി നിയമത്തിലെ 80 സിസിഡി (1ബി) എന്ന പുതിയ സെക്ഷനു കീഴിലായി ദേശീയ പെന്ഷന് പദ്ധതിയിലെ 50,000 രൂപ വരെയുള്ള നിക്ഷേപത്തിന് അധിക നികുതി ഇളവ് ഏര്‍പ്പെടുത്തിയത്. ഈ അധിക നികു തി ഇളവ് ഒട്ടേറെ നികുതിദായകര്‍ ദേശീയ പെന്ഷന് പദ്ധതിയില്‍ നിക്ഷേപം ആരംഭിക്കുന്നതിന് വഴിവെച്ചിട്ടുണ്ട്.