ഹ്രസ്വകാല നിക്ഷേപത്തിനായി അഞ്ച് ഓഹരികള്‍
ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍
വാങ്ങേണ്ട വില: 40 രൂപ
ലക്ഷ്യമാക്കുന്ന വില: 52 രൂപ
എഫ്‌എംസിജി ഉല്‍പ്പന്നങ്ങളുടെയും ഭക്ഷ്യവസ്‌തുക്കളുടെയും സംസ്‌കരിച്ച ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെയും ബ്രാന്റിംഗും വിപണനവും ഉല്‍പ്പാദനവും വിതരണവും നിര്‍വ ഹിക്കുന്ന കമ്പനിയാ ണ് ഫ്യൂച്ചര്‍ കണ്‍ സ്യൂമര്‍. വിവിധ കാരണങ്ങളാല്‍ തിരിച്ചടി നേരിട്ട സംഘടിത റീട്ടെയില്‍ മേഖലയി ലെ കമ്പനികള്‍ ഒരു കരകയറ്റത്തിന്റെ പാ തയിലാണെന്നിരി ക്കെ നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന ഓഹരിയാണ് ഇത്.
ജെയിന്‍ ഇറിഗേഷന്‍
വാങ്ങേണ്ട വില: 104 രൂപ
ലക്ഷ്യമാക്കുന്ന വില: 125 രൂപ
അഗ്രി-ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നകമ്പനിയാ ണ് ജെയിന്‍ ഇറിഗേഷന്‍. വെള്ളം തളിക്കുന്ന ജലസേചന ഉപകരണങ്ങള്‍, വാല്‍വുകള്‍, വാട്ടര്‍ ഫില്‍ട്ടറുക ള്‍, ചെടികള്‍ വള ര്‍ത്തുന്നതിനുള്ള കണ്ണാടിക്കൂട്, ജൈ വവളം, പിവിസി പൈപ്പ്, പിവിസി ഷീറ്റ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ക മ്പനി നിര്‍മിക്കുന്നു. ജ്യൂസ് ഉല്‍പ്പാദനവും കമ്പനി ന ടത്തുന്നുണ്ട്.
സിപ്ല
വാങ്ങേണ്ട വില: 540 രൂപ
ലക്ഷ്യമാക്കുന്ന വില: 640 രൂപ
ഔഷധ നിര്‍മാണ മേഖലയിലെ പ്രമുഖ കമ്പനിയാണ് സിപ്ല. നേരത്തെ ഫാര്‍മ മേഖലയി ലുണ്ടായ പ്രതികൂല സംഭവ വികാസങ്ങളെ തുടര്‍ന്ന് ശക്തമായ ഇടിവ് നേരിട്ട ഈ ഓഹ രി ഇപ്പോള്‍ കരകയറ്റത്തിന്റെ പാതയിലാണ്. സാങ്കേതികമായി മുന്നേറ്റ പ്രവണതയാണ് ഇപ്പോള്‍ ഈ ഓഹരിയില്‍ കാണുന്നത്.
പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രൊജക്‌ട്‌സ്
വാങ്ങേണ്ട വില: 240 രൂപ
ലക്ഷ്യമാക്കുന്ന വില: 290 രൂപ
റിയല്‍ എസ്റ്റേറ്റ് നിര്‍മാണ മേഖലയില്‍ പ്രവര്‍ ത്തിക്കുന്ന കമ്പനിയാണ് പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രൊജക്‌ട്‌സ്. ഭവന നിര്‍മാണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന വിവിധ നടപടിക ളും പുതിയ പദ്ധതികളും പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രൊജക്‌ട്‌സിന് ഗുണകരമാകും.
ഐഡിഎഫ്‌സി ബാങ്ക്
വാങ്ങേണ്ട വില: 60 രൂപ
ലക്ഷ്യമാക്കുന്ന വില: 75 രൂപ
ഐഡിഎഫ്‌സി ഗ്രൂപ്പും ശ്രീറാം ഗ്രൂപ്പും തമ്മിലുള്ള ലയനം യാഥാര്‍ത്ഥ്യമാകുന്നതോടെ ഐഡിഎഫ്‌സി ശ്രീറാം ബാങ്ക് രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ സ്വകാര്യ മേഖ ലാ ബാങ്കായി മാറും. സ്വാഭാവികമായും ഐഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വില ഉയരാന്‍ ഈ ലയനം സഹായകമാകും.