നല്ല ട്രേഡര്‍മാര്‍ക്ക്‌ മികച്ച അച്ചടക്കമുണ്ടാകണം. തനിക്ക്‌ എത്രത്തോളം റിസ്‌കെടുക്കാം എന്ന്‌ സ്വയം വിലയിരുത്തേണ്ടത്‌ ഒരു ട്രേഡര്‍ നടത്തേണ്ട അടിസ്ഥാനപരമായ മുന്നൊരുക്കമാണ്‌. വിജയകരമായി ട്രേഡിംഗ്‌ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ കൃത്യമായ സാങ്കേതിക വിശകലനത്തിന്റെ പിന്‍ബലം വേണം. 

വലിയ ലാഭം കൊതിച്ച്‌ ഇന്‍ട്രാ ഡേ ട്രേഡിം ഗ്‌ പോലുള്ള മാര്‍ഗങ്ങളില്‍ പരീക്ഷണം നട ത്തി കൈപൊള്ളുന്ന അനുഭവം ഓഹരി വിപണിയില്‍ തുടക്കമിടുന്ന പലര്‍ക്കുമുണ്ടാകാറുണ്ട്‌. പ്രത്യേകിച്ച്‌ ചെറുപ്പക്കാര്‍ ദീര്‍ഘകാല നിക്ഷേപത്തിന്റെ സാധ്യതകളെ ഉള്‍ക്കൊള്ളാ തെ അതീവ ഹ്രസ്വകാലത്തിനുള്ളില്‍ നേട്ട മുണ്ടാക്കാന്‍ ഇത്തരം ട്രേഡിംഗ്‌ രീതികള്‍ അവലംബിക്കുന്നത്‌ കാണാറുണ്ട്‌. മൂലധനം തന്നെ നഷ്‌ടപ്പെടുന്ന സ്ഥിതി നേരിടേണ്ടി വരുന്ന പലരും പിന്നീട്‌ നിക്ഷേപം നടത്താന്‍ മടിക്കുകയും ചെയ്യും.

ഡെറിവേറ്റീവുകള്‍ കൂട്ടനശീകരണത്തിനു ള്ള ധനകാര്യ ആയുധങ്ങളാണെന്നാണ്‌ വിഖ്യാത നിക്ഷേപകനായ വാറന്‍ ബഫറ്റ്‌ വിശേഷിപ്പിച്ചത്‌. 2008ല്‍ യുഎസില്‍ നിന്ന്‌ ആരംഭിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ തീവ്രത മുന്നില്‍ കാണുകയും ഡെറിവേറ്റീവുകള്‍ വിനാശകാരിയായ ആയുധം പോലെ യുഎസ്‌ സമ്പദ്‌വ്യവസ്ഥയെ ശ്വാസം മുട്ടിക്കുന്നത്‌ അടുത്തറിയുകയും ചെയ്‌തപ്പോള്‍ വാറന്‍ ബുഫേ നടത്തിയ ഒരു പ്രതികരണമായിരുന്നു അത്‌.

റിയല്‍ എസ്റ്റേറ്റ്‌ രംഗവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ക്കായി രൂപപ്പെടുത്തിയ ഡെറിവേറ്റീവ്‌ ഉല്‍പ്പന്നങ്ങളാണ്‌ യുഎസ്‌ സമ്പദ്‌ വ്യവസ്ഥയെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തി ക പ്രതിസന്ധിയിലേക്ക്‌ നയിച്ചത്‌. കമ്മോഡിറ്റി ട്രേഡിംഗിലും ഇക്വി റ്റി ട്രേഡിംഗിലും ല ഭ്യമായ ഡെറിവേറ്റീവുകളുടെ ദുരുപയോഗം നമ്മുടെ നാട്ടിലെ സാധാരണക്കാരായ ട്രേ ഡര്‍മാരുടെ ജീവിതത്തെയും പ്രതിസന്ധിയിലാക്കിയെന്ന്‌ വരും. ആയുധങ്ങള്‍ വിനാശകാരിയാകുന്നത്‌ അത്‌ എന്തിന്‌ ഉപയോഗിക്കുന്നുവെന്നതിനെ ആശ്രയിച്ചാണ്‌. ഡെറിവേറ്റീവുകളുടെ കാര്യവും വ്യത്യസ്‌തമല്ല. യഥാര്‍ത്ഥ ഉപയോഗത്തെ അവഗണിച്ച്‌ ദുരുപയോഗം ചെയ്യുമ്പോഴാണ്‌ ഡെറിവേറ്റീവുകള്‍ സാമ്പത്തിക നിലനില്‍പ്പ്‌ തന്നെ അട്ടിമറിക്കു ന്ന ബോംബുകളായി മാറുന്നത്‌.

ഡെറിവേറ്റീവുകള്‍ക്ക്‌ അതിന്റേതായ ഒരു ധര്‍മമുണ്ട്‌. ഹെഡ്‌ജിംഗിനുള്ള ഒരു ഉപാധി എന്ന നിലയിലാണ്‌ ഫ്യൂച്ചര്‍ ആന്റ്‌ ഓപ്‌ഷന്‍സ്‌ അഥവാ ഡെറിവേറ്റീവുകള്‍ രൂപപ്പെടുത്തിയിട്ടുള്ളത്‌. നിക്ഷേപത്തിലുണ്ടാകാവുന്ന നഷ്‌ട സാധ്യത കുറയ്‌ക്കുക എന്നതാണ്‌ ഹെഡ്‌ജിംഗിന്റെ ലക്ഷ്യം. അത്‌ നിക്ഷേപത്തിന്‌ നാം നല്‍കുന്ന ഇന്‍ഷുറന്‍സാണ്‌. ഈ ധര്‍മത്തില്‍ നിന്നും മാറ്റിനിര്‍ത്തി ചൂതാട്ടം പോലെ ഡെറിവേറ്റീവുകളെ ഉപയോഗപ്പെടുത്തുമ്പോഴാണ്‌ അത്‌ വിനാശകാരിയാകുന്നത്‌.

നല്ല ട്രേഡര്‍മാര്‍ക്ക്‌ മികച്ച അച്ചടക്കമുണ്ടാകണം. തനിക്ക്‌ എത്രത്തോളം റിസ്‌കെടുക്കാം എന്ന്‌ സ്വയം വിലയിരുത്തേണ്ടത്‌ ഒരു ട്രേഡര്‍ നടത്തേണ്ട അടിസ്ഥാനപരമായ മുന്നൊരുക്കമാണ്‌. വിജയകരമായി ട്രേഡിംഗ്‌ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ കൃത്യമായ സാങ്കേതിക വിശകലനത്തിന്റെ പിന്‍ബലവും ഉണ്ടാ കണം.

ഓഹരി വിപണിയെ നിരീക്ഷിക്കുക എന്നതിന്‌ അര്‍ത്ഥം ടിക്കര്‍ സിംബലുകളില്‍ നിരന്തരമായി നോക്കിയിരിക്കുകയാണെന്ന തെറ്റിദ്ധാരണയുള്ള ഒട്ടേറെ പേരുണ്ട്‌. വ്യാപാര സമയത്തിനിടെ എപ്പോള്‍ വേണമെങ്കിലും വാങ്ങാനും വില്‍ക്കാനുമുള്ള സൗകര്യമുണ്ടെന്നത്‌ ഓഹരികള്‍ ഇടക്കിടെ വാങ്ങിയും വിറ്റും ഡേ ട്രേഡിംഗ്‌ നടത്തുന്നതിനുള്ള ന്യാ യീകരണമല്ല.

സങ്കീര്‍ണമായ ധനകാര്യ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കു ന്ന രീതികളെ കുറി ച്ച്‌ മനസിലാക്കുകയും വിശദമായി പഠിക്കുകയും ചെയ്യാതെ എളുപ്പത്തി ല്‍ പണമുണ്ടാക്കുക എന്ന മോഹം മാത്രം കൈമുതലാക്കി എടുത്തുചാടുന്നത്‌ തീര്‍ത്തും അപകടകരമായ പ്രവണതയാണ്‌.

Leave comment

Your email address will not be published. Required fields are marked with *.