കേന്ദ്ര സര്‍ക്കാരിനു വേണ്ടി റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പുറപ്പെടുവിക്കുന്ന ബോണ്ടുകളില്‍ നിന്നും ചെറുകിട സമ്പാദ്യ പദ്ധതികള്‍ നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ ലഭിക്കുന്നുണ്ട്‌. 

പലിശനിരക്ക്‌ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ നിക്ഷേപത്തിന്റെ സുരക്ഷിതത്വം പരമപ്രധാനമായി കാണുന്ന, റിസ്‌ക്‌ എടുക്കാന്‍ താല്‍പ്പര്യമില്ലാത്ത നിക്ഷേപകര്‍ക്ക്‌ പരിഗണിക്കാവുന്ന നിക്ഷേപ മാര്‍ഗമാണ്‌ സര്‍ക്കാര്‍ ബോണ്ടുകള്‍. പല കോര്‍പ്പറേറ്റ്‌ ബോണ്ടുകളും ഈയിടെ ഡൗണ്‍ഗ്രേഡ്‌ ചെയ്യപ്പെട്ട സാഹചര്യത്തില്‍ ബോണ്ട്‌ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ ബോണ്ടുകള്‍ ആകര്‍ഷണീയമായിട്ടുമുണ്ട്‌.

കേന്ദ്ര സര്‍ക്കാരിനു വേണ്ടി റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പുറപ്പെടുവിക്കുന്ന ബോണ്ടുകള്‍ക്ക്‌ (ഗവര്‍മെന്റ്‌ ഓഫ്‌ ഇന്ത്യ 8 % സേവിംഗ്‌സ്‌ (ടാക്‌സബ്‌ള്‍) ബോണ്ട്‌സ്‌-2003) മറ്റ്‌ പരമ്പരാഗത നിക്ഷേപ പദ്ധതികള്‍ നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ ലഭിക്കുന്നുണ്ട്‌.

ആറ്‌ വര്‍ഷം നിക്ഷേപ കാലയളവുള്ള ഈ ബോണ്ട്‌ നല്‍കുന്ന വാര്‍ഷിക പലിശ എട്ട്‌ ശതമാനമാണ്‌. ഏതാണ്ട്‌ സമാനമായ നിക്ഷേപ കാലയളവുള്ള നാഷണല്‍ സേ വിംഗ്‌സ്‌ സര്‍ട്ടിഫിക്കറ്റ്‌, കിസാന്‍ വികാസ്‌ പ ത്ര, അഞ്ച്‌ വര്‍ഷത്തെ പോസ്റ്റ്‌ ഓഫീസ്‌ നി ക്ഷേപം എന്നീ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക്‌ നിലവില്‍ എട്ട്‌ ശതമാനത്തിന്‌ താഴെയാണ്‌.

ആയിരം രൂപ മുഖവിലയുള്ള സര്‍ക്കാര്‍ ബോണ്ടുകളില്‍ ചെറുകിട നിക്ഷേപകര്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും ചാരിറ്റബ്‌ള്‍ ട്രസ്റ്റുകള്‍ക്കും നിക്ഷേപിക്കാവുന്നതാണ്‌. ആറ്‌ വര്‍ഷത്തിനു ശേഷം നിക്ഷേപം വട്ടമെത്തും. കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്‌. എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. വിദേശ ഇന്ത്യക്കാര്‍ക്ക്‌ സര്‍ക്കാര്‍ ബോണ്ടുകളില്‍ നിക്ഷേപിക്കാനാകില്ല.

കാലയളവ്‌ പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപിച്ച തുകയും പലിശയും ഒന്നിച്ച്‌ തിരികെ ലഭിക്കുന്ന ബോണ്ടുകളും നിശ്ചിത കാലയളവിനിടെ പലിശ ലഭിച്ചുകൊണ്ടിരിക്കുന്ന ബോണ്ടുകളുമുണ്ട്‌. ആദ്യത്തെ രീതിയിലാണ്‌ നിക്ഷേപിക്കുന്നതെങ്കില്‍ 1000 രൂപ നിക്ഷേപിച്ചാല്‍ ആറ്‌ വര്‍ഷത്തിനു ശേഷം മൂലധനവും പലിശയും സഹിതം 1601 രൂപ തിരികെ ലഭിക്കും. രണ്ടാമത്തെ രീതിയില്‍ എല്ലാ ആറ്‌ മാസം കൂടുമ്പോഴും പലിശ ലഭിക്കും. എല്ലാ വര്‍ഷവും ഓഗസ്‌റ്റ്‌ ഒന്നിനും ഫെബ്രുവരി ഒന്നിനുമായിരിക്കും പലിശ ലഭിക്കുന്നത്‌.

ബോണ്ടുകളില്‍ നിന്ന്‌ ലഭിക്കുന്ന പലിശ നികുതി വിധേയമാണ്‌. ഒരു സാമ്പത്തിക വര്‍ ഷത്തില്‍ 10,000 രൂപക്ക്‌ മുകളില്‍ പലിശയുണ്ടെങ്കില്‍ ടിഡിഎസ്‌ ബാധകമാണ്‌. 2003 മുതല്‍ സര്‍ക്കാര്‍ ബോണ്ടുകളുടെ പലിശനിരക്ക്‌ എട്ട്‌ ശതമാനമാണ്‌. ആര്‍ബിഐക്ക്‌ ഇതില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താവുന്നതാണ്‌.

ദ്വിതീയ വിപണിയില്‍ ഇത്തരം ബോണ്ടുകള്‍ വ്യാപാരം ചെയ്യാനാകില്ല. മറ്റൊരാളുടെ പേരിലേക്ക്‌ ബോണ്ടുകള്‍ കൈമാറാനുമാകില്ല. നോമിനിയുടെ പേര്‌ രേഖപ്പെടുത്താവുന്നതാണ്‌. ബോണ്ടുകള്‍ ഈടുവെച്ച്‌ ബാങ്കുകളില്‍ നിന്ന്‌ വായ്‌പയെടുക്കാന്‍ അവസരമുണ്ട്‌. കാലയളവ്‌ പൂര്‍ത്തിയായാല്‍ നിക്ഷേപം ദീര്‍ഘിപ്പിക്കാന്‍ സാധിക്കില്ല.

60 വയസ്‌ പിന്നിട്ടവര്‍ക്ക്‌ ബോണ്ടുകളിലെ നിക്ഷേപം ചില നിബന്ധനകള്‍ക്ക്‌ വിധേയമായി വട്ടമെത്തുന്നതിനു മുമ്പ്‌ പിന്‍വലിക്കാവുന്നതാണ്‌. 60-70 വയസുള്ളവര്‍ക്ക്‌ നിക്ഷേ പം നടത്തി അഞ്ച്‌ വര്‍ഷത്തിനു ശേഷവും 71-80 വയസുള്ളവര്‍ക്ക്‌ നാല്‌ വര്‍ഷത്തിനു ശേഷവുമാണ്‌ നിക്ഷേപം പിന്‍വലിക്കാന്‍ അ വസരം നല്‍കുന്നത്‌. 80 വയസ്‌ പിന്നിട്ടവര്‍ക്ക്‌ മൂന്ന്‌ വര്‍ഷത്തിനു ശേഷം നിക്ഷേപം പിന്‍വലിക്കാം. ഇങ്ങനെ വട്ടമെത്തുന്നതിന്‌ മുമ്പ്‌ പിന്‍വലിക്കുമ്പോള്‍ ഒരു ബോണ്ടിന്‌ 20-30 രൂപ പിഴ ഈടാക്കുന്നതാണ്‌.

ബോണ്ടുകള്‍ ബാങ്കുകളില്‍ നിന്നും ബ്രോ ക്കിംഗ്‌ കമ്പനികളില്‍ നിന്നും വാങ്ങാവുന്നതാണ്‌. ഓണ്‍ലൈനായി വാങ്ങാന്‍ നിലവില്‍ സൗകര്യമില്ല. വട്ടമെത്തുമ്പോള്‍ ലഭിക്കുന്ന തുക നിക്ഷേപിക്കുന്നതിനായി അപേക്ഷന്‍ ബാങ്ക്‌ അക്കൗണ്ട്‌ സംബന്ധിച്ച വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്‌. അപേക്ഷയ്‌ക്കൊപ്പം പാന്‍ കാര്‍ഡ്‌, മേല്‍വിലാസം തെളിയിക്കുന്ന രേഖ, റദ്ദാക്കിയ ചെക്ക്‌ എന്നിവയും നല്‍കണം. കാ ഷ്‌, ചെക്ക്‌, ഡിഡി എന്നീ മാര്‍ഗങ്ങളിലൂടെ പണം നല്‍കാം. ആര്‍ബിഐക്കു വേണ്ടി നി ക്ഷേപം സ്വീകരിക്കുന്ന ബാങ്കായിരിക്കും ബോണ്ട്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നത്‌.

Leave comment

Your email address will not be published. Required fields are marked with *.