മ്യൂച്ചല്‍ ഫണ്ട്സും ഓഹരികളും ഷെയര്‍ മാര്‍ക്കറ്റും തമ്മിലുള്ള വിത്യാസം എന്താണ് ?
ഇതാണ് മ്യൂച്വല്‍ ഫണ്ടിന്റെ എസ്‌ഐപി മാജിക്. മ്യൂച്വല്‍ ഫണ്ടില്‍ മാത്രമല്ല സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റമെന്റ് പ്ലാന്‍ – എസ്‌ഐപി -ഉള്ളത്. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരാവശ്യത്തിനു വേണ്ടി മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ഓരോ മാസവും നിശ്ചിത തുക വീതം ഏതു നിക്ഷേപ മാര്‍ഗത്തില്‍ ഇട്ടാലും അത് എസ്‌ഐപിയാണ്. ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഒക്കെ ഇത്തരത്തില്‍ എസ്‌ഐപി ആകാവുന്നതേയുള്ളൂ. പക്ഷേ 15 വര്‍ഷം കൊണ്ട് 18 ഇരട്ടി നല്‍കുന്ന മാജിക് മ്യൂച്വല്‍ ഫണ്ടിനു മാത്രം അവകാശപ്പെടാന്‍ കഴിയുന്നതായിരിക്കും.
കൂട്ടു പലിശയും ക്രമമായ ദീര്‍ഘകാല നിക്ഷേപ വും കൊണ്ട് ഏത് എസ്‌ഐപിയിലും പണം ഇരട്ടിയ്ക്കും. ഈ മികവുകള്‍ക്കൊപ്പം ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കാനുള്ള ഓഹരിയുടെ കഴിവും റുപ്പി കോസ്റ്റ് ആവറേജിങ് എന്ന മ്യൂച്വല്‍ ഫണ്ടിന്റെ തനത് മികവും കൂടിച്ചേരുമ്പോഴാണ് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി മാജിക് യാഥാര്‍ഥ്യമാകുന്നത്.
ഇനി ചെറിയൊരു തുക എങ്ങനെയാണ് മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിയിലൂടെ ലക്ഷങ്ങളാകുന്നതെന്നു നോക്കാം. കൂട്ടുപലിശ, ദീര്‍ഘമായ കാലയളവ്, ഓഹരിയില്‍ നിന്ന് ലഭിക്കുന്ന ഉയര്‍ന്ന നേട്ടം എന്നിവ ഒത്തു ചേരുമ്പോഴാണ് എസ്‌ഐപി മാജിക് സൃഷ്ടിക്കുന്നതെന്നു പറഞ്ഞല്ലോ? ഉദാഹരണത്തിന് വെറും നൂറു രൂപ നാം 5% പലിശയ്ക്ക് നിക്ഷേപിച്ചാല്‍ അത് 25 വര്‍ഷത്തിനു ശേഷം 339 രൂപയാകും. അതേസമയം 20% പലിശ ലഭിക്കുന്ന നിക്ഷേപത്തിലായാല്‍ തുക 9,540 രൂപയാകും. 1,000 രൂപയാണ് നിക്ഷേപിച്ചതെങ്കില്‍ അത് യഥാക്രമം 3,390 ഉം 95,400 രൂപയുമാകും. വിവിധ പലിശ നിരക്കുകളില്‍ ഓരോ കാലയളവിലും ലഭിക്കുന്ന വരുമാന വര്‍ധന എത്രയാണെന്നറിയാന്‍ പട്ടിക നോക്കുക.
ഇത് ഒറ്റത്തവണ 1,000 രൂപ നിക്ഷേപത്തിനു കിട്ടിയതാണ്.മാസം തോറും 1,000 രൂപ വീതം നിക്ഷേപിച്ചാലോ?
ബാങ്ക് നിക്ഷേപം അഞ്ചു മുതല്‍ പരമാവധി 10 % വരെ നേട്ടം നല്‍കുമ്പോള്‍ ഓഹരി ദീര്‍ഘകാലാടിസ്ഥാനത്തില്‍ 15 മുതല്‍ 20 % വരെ വരുമാനം ഉറപ്പായും നല്‍കും. എസ് ഐപി ദീര്‍ഘകാല നിക്ഷേപമായതിനാല്‍ ഓഹരിവിപണിയിലെ ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള നഷ്ട സാധ്യത ഇവിടെ പ്രശ്‌നമാകില്ല. മറ്റേതു നിക്ഷേപമാര്‍ഗമെടുത്താലും ഇത്രയും ഉയര്‍ന്ന നേട്ടം മറ്റൊരിടത്തു നിന്നും ലഭിക്കില്ല.സമീപകാലത്ത് ഏറ്റവും കൂടുതല്‍ നേട്ടം നല്‍കിയെന്നു കരുതുന്ന സ്വര്‍ണം ഏഴുവര്‍ഷത്തിനിടയില്‍ 14 % നേട്ടം നല്‍കിയപ്പോള്‍ ഓഹരി നല്‍കിയത് 21 % വര്‍ധനയാണ്.