ഓഹരി ഇടപാട്‌ എങ്ങനെ തുടങ്ങാം?

ന്ത്യയില്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ ഒന്നര ശതമാനം മാത്രമാണ്‌. വിപണിയെക്കുറിച്ച്‌ കാര്യമായ അറിവില്ലാത്തതാണ്‌ ഇതിന്‌ പ്രധാന കാരണം. വിപണിയെക്കുറിച്ച്‌ അറിയലാണ്‌ നിക്ഷേപകനാകുന്നതിന്റെ ആദ്യപടി. ഓഹരി നിക്ഷേപത്തില്‍ താല്‍പര്യമുള്ളവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും വിപണിയെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ നല്‍കാനുള്ള ഉദ്യമമാണ്‌ `മാര്‍ക്കറ്റ്‌ ഗുരു’.സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള ബ്രോക്കര്‍മാര്‍ വഴി മാത്രമെ ഓഹരി ഇടപാട്‌ നടത്താനാകൂ. ഇതിനായി ആദ്യം വേണ്ടത്‌ ട്രേഡിങ്ങ്‌ എക്കൗണ്ടും ഡീമാറ്റ്‌ എക്കൗണ്ടുമാണ്‌. ട്രേഡിങ്ങ്‌ എക്കൗണ്ട്‌ പണമിടപാടുകള്‍ക്കും ഡീമാറ്റ്‌ എക്കൗണ്ട്‌ ഓഹരി ഇടപാടുകള്‍ക്കുമാണ്‌. ഈ എക്കൗണ്ടുകള്‍ തുടങ്ങാന്‍ പാന്‍ കാര്‍ഡ്‌, ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍, ബാങ്ക്‌ A/C  വിശദാംശങ്ങള്‍ എന്നിവ നല്‍കണം. ബ്രോക്കറുടെ ഓഫീസില്‍ പോയോ, ഫോണ്‍ വഴിയോ, ഓണ്‍ലൈനായോ (ഭാവിയില്‍ മൊബൈല്‍ ഫോണ്‍ വഴിയും) ഓഹരി ഇടപാടുകള്‍ നടത്താം. എക്കൗണ്ട്‌ തുടങ്ങാന്‍ നിശ്ചിത തുക നല്‍കേണ്ടതുണ്ട്‌. ഓഹരി ഇടപാടുകള്‍ നടത്തി തുടങ്ങുമ്പോള്‍ ബ്രോക്കറേജ്‌, സര്‍വീസ്‌ ചാര്‍ജ്‌, നികുതി എന്നിവയും നല്‍കണം.

ഓഹരികള്‍ വാങ്ങുകയോ, വില്‍ക്കുകയോ ചെയ്‌താല്‍ ട്രേഡ്‌ കണ്‍ഫര്‍മേഷന്‍ സ്ലിപ്പ്‌, കോണ്‍ട്രാക്‌റ്റ്‌ നോട്ട്‌ എന്നിവ ലഭിക്കും. ഇത്‌ പരിശോധിച്ച്‌ ഉറപ്പ്‌ വരുത്തണം. ബ്രോക്കറേജ്‌ ഉള്‍പ്പെടെ നിങ്ങള്‍ നടത്തിയ ഓഹരി ഇടപാടിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ ഇതില്‍ നിന്ന്‌ ലഭിക്കും. എക്കൗണ്ട്‌ തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക്‌ ലഭിച്ച `യൂനിക്‌ ക്ലയന്റ്‌ ഐഡി’യും, പാസ്‌ വേഡും ഉപയോഗിച്ച്‌ നിങ്ങള്‍ ഇതുവരെ നടത്തിയ ഓഹരി ഇടപാടിന്റെ മുഴുവന്‍ വിവരങ്ങളും അറിയാന്‍ കഴിയും. ഓഹരി ഇടപാട്‌ തുടങ്ങാന്‍ പോകുന്ന ഒരാള്‍ക്ക്‌ ഏറ്റവുമധികം പ്രയോജനപ്പെടുന്ന വെബ്‌ സൈറ്റുകളാണ്‌ www.nseindia.com; www.bseindia.com എന്നിവ. കൂടാതെ ബ്രോക്കിങ്ങ്‌ കമ്പനികളുടെ സൈറ്റുകളും

www.ohari.in,

www.5rupees.com/എന്നിവ നോക്കുന്നതും ഗുണം ചെയ്യും

Leave comment

Your email address will not be published. Required fields are marked with *.