യൂഡൽഹി: കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റിൽ ആദായ നികുതി നിരക്കുകളും സ്ലാബുകളും മാറ്റമില്ലാതെ നിലനിർത്തി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബജറ്റായതിനാൽ കൂടുതൽ ജനപ്രിയമായിരിക്കുംഎന്നായിരുന്നു പ്രതീക്ഷ. പക്ഷെ നികുതിയിളവ് നൽകില്ലെന്ന പ്രഖ്യാപനം സാധാരണക്കാർക്ക് തിരിച്ചടിയായി. നികുതിയിളവിനുള്ള നിക്ഷേപ പരിധി 1,50,000ത്തിൽ നിന്ന് 1,90,000 ആക്കി ഉയർത്തി. ആദായനികുതിയിളവിനുള്ള ഇനങ്ങൾ വിപുലമാക്കി.സാധാരണക്കാർക്ക് ആരോഗ്യ ഇൻഷുറൻസിനുള്ള ചികിത്സാ ഇളവ് 40,000 രൂപയാക്കി. മുതിർന്ന പൗരൻമാർക്ക് 1,00000 രുപയും ഇളവ് ലഭിക്കും. പ്രത്യക്ഷ നികുതി വരുമാനം ഉയർന്നതായി ധനമന്ത്രി പറഞ്ഞു. കൂടുതൽ പേർ ആദായ നികുതി റിട്ടേൺ സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

Leave comment

Your email address will not be published. Required fields are marked with *.