ഫണ്ടമെന്റൽ അനാലിസിസ് എന്നാല്‍  എന്ത്  അടിസ്ഥാന  കാര്യങ്ങള്‍ എങ്ങനെ  ?

ഫണ്ടമെന്റൽ അനാലിസിസ് പ്രധാനമായും 3 ഘട്ടങ്ങളായാണ് ചെയ്യുന്നത്

1. ഫിനാൻഷ്യൽ അനാലിസിസ്
2. ബിസിനസ് അനാലിസീസ്
3. മാനേജ്മെന്റ് അനാലിസിസ്

ഇതിൽ പ്രധാനപ്പെട്ട ഫിനാൻഷ്യൽ അനാലിസിസ് നടത്തി യോഗ്യതനേടിയ കമ്പനികളെ short list ചെയതതിന് ശേഷം അവയെ അടുത്ത ഘട്ടങ്ങളായ ബിസിനസ് & മനേജ്മെന്റ് അനാലിസിസ് ചെയ്താൽ മതിയാകും.

Image result for fundamental analysis

ഫിനാൻഷ്യൽ അനാലിസിസിനു വേണ്ടി ഇവിടെ നമ്മൾ ഉപയോഗിക്കുന്നത്  https://www.screener.in എന്ന വെബ് സൈറ്റാണ്. ആദ്യം ചെയ്യേണ്ടത് screener.in ൽ പോയി നമ്മുടെ  email – ലും  പാസ് വേർഡും കൊടുത്ത് രെജിസ്റ്റർ ചെയ്യണം. എന്നിട്ട് ലോഗിൻ ചെയ്യുക. അതിനുശേഷം മുകളിൽ search എന്ന കോളത്തിൽ നമ്മൾ അനലൈസ് ചെയ്യാൻ എടുത്ത കമ്പനിയുടെ പേര് സ്പെല്ലിങ് തെറ്റാതെ കൊടുത്താൽ ആ കമ്പനിയെക്കുറിച്ചുള്ള ധാരാളം കാര്യങ്ങൾ ഒരു ഡാഷ് ബോർഡിൽ എന്ന പോലെ വരും. അതിൽ ആദ്യം കാണിക്കുന്നത് റേഷ്യോസ് ആണ്.. റേഷ്യോസിനെക്കുറിച്ചാണ് ഈ പോസ്റ്റിലൂടെ പ്രധാനമായും ചർച്ച ചെയ്യുന്നത്.

ഇവിടെ പഠനാർഥം സെലക്ട് ചെയ്തിരിക്കുന്നത് Infosys എന്ന Software കമ്പനിയാണ്.
Infosys എന്റർചെയ്ത് കഴിഞ്ഞാൽ ഡാഷ്ബോർഡിൽ ആദ്യം കാണിക്കുക ആ കമ്പനിയുടെ പേരും സെക്ടറുമാണ്.
പിന്നെ Market Cap, Current Price, Book value തുടങ്ങി 52 week High/Low വരെയുള്ള 9 കാര്യങ്ങൾ default ആയി കൊടുത്തിട്ടുണ്ട്. അതിനുതാഴെ ഒരു ചെറിയ കോളത്തിൽ Enter a ratio name എന്ന് കാണാം. അതിൽ താഴെക്കൊടുത്തിരിക്കുന്നവ ഓരോന്നായി ക്രമം തെറ്റാതെ കൃത്യമായി ടൈപ്പ് ചെയ്ത് എന്റർ ചെയ്യുക. തെറ്റിപ്പോയാൽ Manage quick ratio എന്നതിൽ click ചെയ്ത് മാറ്റം വരുത്താം കഴിയും

Sales growth 5Years:
OPM 5Year:
profit before tax last year
Tax last year:
NPM last year
Interest Coverage
Debt to equity
Current ratio
Average return on equity 5Years:
PEG Ratio:
Earnings yield:
Price to book value:
Price to Sales ratio:
Number of equity shares:
Promoter holding:
Change in promoter holding 3Years:
Pledged percentage:
Debtor days:
Cash from operations last year:

ഇനി ഓരോന്നായിഎങ്ങനെയാണ് അനലൈസ് ചെയ്യുന്നത് എന്ന് നോക്കാം.

Market Cap: ഓഹരിവിലയെ മൊത്തം ഓഹരികളുടെ എണ്ണം കൊണ്ട് ഗുണിയ്ക്കുമ്പോൾ മാർക്കറ്റ് ക്യാപ് കിട്ടുന്നു. മാർക്കറ്റ് ക്യാപ് നോക്കിയാണ് ഒരു കമ്പനിയുടെ വലിപ്പം മനസിലാക്കുന്നത്. സാധാരണ 2000 കോടിയിൽ താഴെ മാർക്കറ്റ് ക്യാപ്പ് ആണെങ്കിൽ small cap, 2000 ത്തിനും 10000 നും ഇടയിൽ ആണെങ്കിൽ മിഡ് ക്യാപ്, 10000 മുകളിൽ large cap എന്നിങ്ങനെ തരം തിരിയ്ക്കുന്നു. ഇവിടെ ACM ന്റെ മാർക്കറ്റ് ക്യാപ് 852.91 കോടി രൂപ ആയതിനാൽ small cap ആയി കണക്കാക്കുന്നു. വർഷാവർഷമുള്ള Market Cap ന്റെ വളർച്ച കമ്പനിയുടെ വളർച്ചയുടെ തെളിവാണ്. നമ്മളൊക്കെ ഓഹരിവിലയുടെ വളർച്ചയെ ശ്രദ്ധിക്കുമ്പോൾ വമ്പന്മാരൊക്കെ മാർക്കറ്റ് ക്യാപ്പിന്റെ വളർച്ച വെച്ചാണ് ഒരു കമ്പനിയെ അളക്കുന്നത്.

Current Price: ഇപ്പോഴത്തെ ഓഹരി വില, Current Market Price…. CMP എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.

Book Value: കമ്പനിയുടെ strength നെ സൂചിപ്പിയ്ക്കുന്നു. കമ്പനി പ്രവർത്തനം നിർത്തി അതിന്റെ അസെറ്റ് എല്ലാം വിറ്റ് ഓഹരി ഉടമകൾക്ക് വീതിച്ച് കൊടുക്കുകയാണെങ്കിൽ ഒരു ഓഹരിയ്ക്ക് എത്ര രൂപവെച്ച് കിട്ടും എന്നതിന്റെ ഒരു ഏകദേശ കണക്കാണ്. ബുക്ക് വാല്യു ഓഹരി വിലയോടടുത്ത് നിൽക്കുവാണെങ്കിൽ under valued ആയി പരിഗണിക്കാം. പക്ഷേ സെക്ടറുകൾക്കനുസരിച്ച് ബുക്ക് വാല്യൂവിൽ വലിയ വ്യത്യാസം കാണിക്കുന്നതിനാൽ general valuation- ന് അത്ര റെലവന്റ് അല്ല

Stock P/E: Price to Earning ratio: കമ്പനി അതിന്റെ ബിസിനസിലൂടെ ഒരു ഓഹരിക്ക് 1 രൂപ earning ഉണ്ടാക്കുമ്പോൾ അത് സ്വന്തമാക്കുവാൻ നിക്ഷേപകൻ എത്ര മടങ്ങ് മുടക്കുവാൻ തയ്യാറാകുന്നു എന്നതാണ് PE ratio കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ ACM ന്റെ PE ratio 14.82 ആണ്. അതിനർഥം ACM ന്റെ വരുമാനത്തിന്റെ (earnings) 14.82 ഇരട്ടി കൊടുത്തു വാങ്ങുവാൻ നിക്ഷേപകൻ തയ്യാറാകുന്നു എന്നർഥം. അപ്പോൾ PE ratio 40 എന്നതിനർഥം യഥാർഥ വരുമാനത്തിന്റെ 40 ഇരട്ടി വിലയാണ് ആ ഓഹരിക്ക് ഉള്ളത് എന്നാണ്. അത് very expensive valuation ആയി കണക്കാക്കുന്നു. P/E : ratio 10 ൽ താഴെയുള്ള നല്ല കമ്പനികളാണ് safe investing. ഒരു കമ്പനി അതിന്റെ ബിസിനസിലൂടെ ഭാവിയിൽ വൻനേട്ടമുണ്ടാക്കുമെന്ന് നമ്മൾക്ക് 101% ഉറപ്പുണ്ടെങ്കിൽ മാത്രമേ high P/E കമ്പനികളിൽ നിക്ഷേപിക്കാവൂ. അല്ലെങ്കിൽ റിസ്കാണ്.

Dividend Yield: 5% മുകളിൽ Dividend Yield ഉണ്ടെങ്കിൽ ഡിവിഡന്റ് മോഹികളായ നിക്ഷേപകർക്ക് നല്ലതാണ്.. സൂക്ഷിക്കേണ്ടത് വൻ കടബാധ്യതകൾ ഉണ്ടായിട്ടും ഡിവിഡന്റ് വാരിക്കോരിക്കൊടുക്കുന്ന കമ്പനികളെയാണ്.. അത്തരം കമ്പനികൾ അധികം താമസിയാതെ കടം കയറി മുങ്ങും. നല്ല മാനേജ്മെന്റാണെങ്കിൽ ആദ്യം കടമെല്ലാം തീർത്ത് കമ്പനിയെ ട്രാക്കിലാക്കി, ലാഭംമുണ്ടാക്കി ആ ലാഭത്തിൽ നിന്നും മത്രമേ ഡിവിഡന്റ് കൊടുക്കുകയുള്ളൂ.. പിന്നെ ചെറുതും വളർന്നുകൊണ്ടിരിക്കുന്നതുമായ കമ്പനികളിൽ നിന്നും അധികം ഡിവിഡന്റ് പ്രതീക്ഷിക്കരുത്. ലാഭത്തിന്റെ നല്ലൊരു ശതമാനം അവർ കമ്പനി വിപുലപ്പെടുത്താനാണ് ഉപയോഗിക്കുക. തൈമരത്തിൽ നിന്നും കായ് ഫലം മോഹിക്കുന്നത് ശരിയല്ലല്ലോ.

Face Value: ഇതാണ് ഒരു ഓഹരിയുടെ യഥാർഥ വില. ഇതിനെ ബെയ്സ് ചെയ്താണ് ഡിവിഡന്റ് കൊടുക്കുന്നത്.

Listed in BSE & NSE: ഏതൊക്ക് സ്റ്റോക്ക് എക്ചെയ്ഞ്ചുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു എന്ന് സൂചിപ്പിയ്ക്കുന്നു.

Company Website: ആധുനിക ഇന്റർനെറ്റ് യുഗത്തിൽ website നെ കമ്പനിയുടെ മുഖമായിട്ട് കാണണം. ഊർജ്ജസ്വലമായ ഒരു മാനേജ്മെന്റാണെങ്കിൽ കമ്പനി വെബസൈറ്റിനെ മനോഹരമായി ഡിസൈൻ ചെയ്ത്, റെഗുലറായി അപ്ഡേറ്റ് ചെയ്ത് അതിന്റെ പ്രോഡക്ടിന്റെ വിവരങ്ങളും മറ്റും കൃത്യമായി നൽകിക്കൊണ്ടിരിക്കും. തണുത്ത മാനേജ്മെന്റാണെങ്കിൽ വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്തിട്ട് കാലങ്ങളായിട്ടുണ്ടാകും. കമ്പനിയുടെ പ്രോഡക്ടിനെക്കുറിച്ചും സർവീസിന്റെക്കുറിച്ചുമുള്ള വിശദമായ ഡീറ്റയിൽസ് വെബ്സൈറ്റിൽ ഉണ്ടാകും

52 Week High/Low: കഴിഞ്ഞ ഒരു വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്നതും താഴ്ന്നതുമായ ഓഹരി വിലയെ സൂചിപ്പിയ്ക്കുന്നു.

Sales Growth 5 Years: ഒരു കമ്പനിയുടെ വളർച്ച അതിന്റെ സാധനങ്ങളുടെയോ സേവനങ്ങളുടേയോ വില്പനയുടെ വളർച്ചയെ ആശ്രയിച്ചിരിക്കുന്നു.. കഴിഞ്ഞ 5 വർഷത്തെ വാർഷിക വളർച്ച് 20-25 % റേഞ്ചിൽ ആണെങ്കിൽ പ്ലസ് പോയിന്റ്.

OPM 5years: Operating Profit Margin 5 years average : കമ്പനി ലാഭത്തിലാണോ എന്നറിയാനുള്ള മാർഗ്ഗങ്ങളിൽ ഒന്നു. Operating Profit എന്ന് പറഞ്ഞാൽ Sales-ൽ നിന്നും ലഭിച്ച വരുമാനത്തിൽ നിന്നും ചിലവ് കഴിച്ച് കിട്ടുന്ന തുക. ചിലവെന്ന് പറഞ്ഞാൽ Raw material, തൊഴിലാളികളുടെ വേതനം, മാർക്കറ്റിംഗിന് വേണ്ടിയുള്ള ചിലവുകൾ, വൈദ്യതി, ഇന്ധന ചിലവുകൾ എന്നിവ കഴിച്ചുള്ള തുക. ഇതിന്റെ കഴിഞ്ഞ 5 വർഷത്തെ വളർച്ചാ നിരക്ക് ഒരു 18-25% റേഞ്ചിൽ ആണെങ്കിൽ പ്ലസ് പോയിന്റ്

Profit before tax last year : Operating profitil നിന്നും കടമുണ്ടെങ്കിൽ അതിന്റെ പലിശ മെഷിനറികളുടെ തേയ്മാനത്തിനുള്ള depreciation, എന്നീ ചിലവുകൾ കഴിച്ചുള്ള തുക…ഇത് tax കണക്കാക്കൻ ഉപയോഗിക്കുന്നു.

Tax: മറ്റ് നികുതി ഇളവുകൾ ഒന്നുമില്ലെങ്കിൽ ഇന്ത്യൻ കമ്പനികളുടെ standard corporate tax മുകളിൽ പറഞ്ഞ Profit before tax ന്റെ 30 – 33% ആണ്. കൃത്യമായി ടാക്സ് അടയ്ക്കുന്നത് ഉത്തരവാദിത്വമുള്ള മാനേജ്മെന്റിന്റെ ലക്ഷണമാണ്. അല്ലെങ്കിൽ ഭാവിയിൽ ഗവർൺമെന്റ് നടപടികൾ നേരിട്ടേയ്ക്കാം. ഇവിടെ ACM കഴിഞ്ഞ വർഷം tax ആയി അടച്ചിരിക്കുന്നത് 16.29 കോടിരൂപയാണ്. അത് Profit before tax ന്റെ എത്ര ശതമാനമാണെന്ന് നോക്കാം: 16.29/71.94 = 0.2264 x 100 = 22.64% . അതായത് ACM കൃത്യമായി ടാക്സ് അടയ്ക്കുന്നില്ല – മൈനസ് പോയിന്റ്

NPM last year: എല്ലാ ചിലവും കഴിഞ്ഞ് ഗവർൺമെന്റിന് കൊടുക്കാനുള്ള ടാക്സും അടച്ച് ബാക്കി വരുന്നതാണ് അറ്റാദായം (Net Profit). അതിന്റെ വാർഷിക വളർച്ചാനിരക്ക് 10-20% റേഞ്ചിൽ ആണെങ്കിൽ പ്ലസ് പോയിന്റ്..

Interest Coverage: കമ്പനിയുടെ ഓപ്പറേറ്റിംഗ് പ്രോഫിറ്റ് കമ്പനിയുടെ കടത്തിന്റെ പലിശയടക്കാനെങ്കിലും തികയുമോയെന്ന് പരിശോധിക്കുകയാണ് ഇവിടെ. interest coverage മൂന്നോ അതിലധികമോ ആയാൽ പ്ലസ് പോയിന്റ്. ഇതിൻ പ്രകാരം കമ്പനിയ്ക്ക് 3 രൂപ ലാഭം കിട്ടിയാൽ 1 രൂപമാത്രമേ പലിശച്ചിലവ് വരുന്നുള്ളൂ. ബാക്കി രണ്ട് രൂപ മിച്ചമാകുന്നു. ഇവിടെ ACM ന്റെ interest coverage 25 മുകളിൽ ആണ് എന്നതിനർഥം കമ്പനിയ്ക്ക് കടം തീരെ ക്കുറവാണ് എന്നതാണ്.

D/E ratio: Debt to equity Ratio: കമ്പനിയുടെ കടത്തിന്റെ ആഴം മനസിലാക്കാനുള്ള അതി പ്രധാനമായ മറ്റൊരു റേഷ്യോ.. ഒരു കമ്പനിതുടങ്ങുവാനും അതിന്റെ ആസ്തികൾ വാങ്ങുവാനുമായി മുടക്കിയിരിക്കുന്ന പൈസയിൽ എത്ര ശതമാനം ഉടമസ്ഥരുടെ / ഷെയർഹോൾഡേഴ്സിന്റെ ഫണ്ട് (equity) ഉണ്ട് എന്നും എത്ര ശതമാനം കടം എടുത്തിട്ടുണ്ട് എന്നറിയാനുള്ള മാർഗ്ഗമാണിത്. മൊത്തം മൂലധനത്തിന്റെ 50% ഉടമസ്ഥരും 50% കടമെടുത്തതുമാണെങ്കിൽ D/E ratio = 1 ആകും. അതേ സമയം സ്വന്തം പൈസ 75% വും കടമെടുത്തത് 25% ആണെങ്കിൽ D/E = 25/75 = 0.33 ആയിരിക്കും D/E ratio 0.50 ന് താഴെയാണെങ്കിൽ പ്ലസ് പോയിന്റ്.. ഇവിടെ ACM – ന്റെ D/E ratio: 0.02 ആണെന്നതിന്റെ അർഥം കമ്പനി virtually debt free ആണെന്നതാണ്.

Current ratio: പെട്ടെന്ന് കാശിലേയ്ക്ക് മാറ്റാവുന്ന ആസ്തിയും ( Current Asset) പെട്ടെന്ന് കൊടുക്കേണ്ടി വന്നേയ്ക്കാവുന്ന ബാധ്യതയും തമ്മിലുള്ള അനുപാതം കണ്ടുപിടിയ്ക്കുന്ന രീതിയാണ്. കമ്പനിയുടെ ബാലൻസ് ഷീറ്റിലെ മൊത്തം കറന്റ് അസറ്റിനെ മൊത്തം current liability കൊണ്ട് ഹരിച്ചാൽ 1.25 ന് മുകളിൽ വരികയാണെങ്കിൽ പ്ലസ് പോയിന്റ്. ഇവിടെ ACM ന്റെ current ratio 2.32 ആയത് കൊണ്ട് കമ്പനി് സ്ട്രോങ് ആണെന്ന് അനുമാനിക്കാം.

Average Return on Equity (ROE) 5 years: ഷെയർഹോൾഡർമാർ മുടക്കിയിരിക്കുന്ന കാശിന് എത്ര ശതമാനം വാർഷിക റിട്ടേർൺ കിട്ടുന്നു എന്നറിയാനുള്ള സുപ്രധാന റേഷ്യോ.. കഴിഞ്ഞ അഞ്ചു വർഷത്തെ ആവറേജ് ROE – 18-25% റേഞ്ചിൽ വരികയാണെങ്കിൽ പ്ലസ് പോയിന്റ്.

PEG Ratio: 1 ൽ താഴെയാണെങ്കിൽ under valued ആയി കണക്കാക്കുന്നു.. PE to Growth Rate എന്നതിന്റെ ചുരുക്കപ്പേര്.. ഇവിടെ കമ്പനിയുടെ ഭാവി വളർച്ചാനിരക്ക് PE യുടെ വളർച്ചയെക്കാൾ മുന്നിലായിരിക്കുമെന്ന് ഉറപ്പ് വരുത്തുകയാണ്. ACM ന്റെ PEG Ratio 0.83 ആയതിനാൽ പ്ലസ് പോയിന്റ്

Earning Yield: ഓഹരി വാങ്ങാൻ ചിലവാക്കുന്ന ഓരോ രൂപയ്ക്കും എത്ര ശതമാനം റിട്ടേർൺ കിട്ടുന്നു എന്ന് . ഇവിടെ മനസിലാക്കാൻ പറ്റും. ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റിടുന്നതാണോ അതോ ഈ കമ്പനിയുടെ ഓഹരി വാങ്ങുന്നതാണോ ലാഭകരം എന്ന് താരതമ്യം ചെയ്യാൻ കഴിയുന്നു. Earning Yield നിലവിലെ ഫിക്സഡ് ഡിപ്പോസിറ്റ് പലിശനിരക്കിനേക്കാൾ (6.50% to 7.50% ???) കൂടുതലാണെങ്കിൽ പ്ലസ് പോയിന്റ്..EPS – നെ ഓഹരിവിലകൊണ്ട് ഹരിച്ചാൽ Earning Yield കിട്ടും.

Price to Book Value: ഇത് 1.5 താഴെ ആണെങ്കിൽ കൂറഞ്ഞ വിലയായി കണക്കാക്കുന്നു. ബാങ്കിംഗ് മറ്റ് ധനകാര്യ കമ്പനികൾ അനലൈസ് ചെയ്യുപ്പോഴാണ് ഈ റേഷ്യോ കൂടുതൽ സ്യൂട്ടബിൾ ആവുക.ഓഹരിവിലയെ ബുക്ക് വാല്യൂ കൊണ്ട് ഹരിച്ചാൽ Price to Book Value കിട്ടും.

Price to Sales Ratio: ഇത് 1.5 താഴെയാണെങ്കിൽ under valued ആയി കാണുന്നു. 3 മുകളിലാണെങ്കിൽ ഓവർ വാല്യൂ ആയും കാണുന്നു. ഓഹരിവിലയെ Sales per share കൊണ്ട് ഹരിക്കുമ്പോൾ Price to Sales Ratio കിട്ടും.

Number of Equity Shares: കമ്പനി ഇതുവരെ ഇഷ്യു ചെയ്തിരിക്കുന്ന മൊത്തം ഷെയറുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നു. 57 ലക്ഷം total outstanding shares ആണ് ഇവിടെ ACM ന് ഉള്ളത്…. 633 കോടി ഷെയറുകളുള്ള റിലയൻസ് ഇൻഡസ്ട്രീസുമായി താരതമ്യം ചെയ്യുമ്പോഴാണ് എത്ര കുഞ്ഞൻ കമ്പനിയാണ് ACM എന്ന് മനസിലാവുന്നത്. തൈമരങ്ങളെ തിരയുന്നവർ ഇത് പോലെ equity dilution നടന്നിട്ടില്ലാത്ത കമ്പനികൾ പരിഗണിക്കാം.

Promoter Holding: മുകളിൽ പറഞ്ഞ മൊത്തം എണ്ണം ഓഹരികളിൽ പ്രമോട്ടറന്മാർ കൈവശം വെച്ചിരിക്കുന്ന ഓഹരികളുടെ ശതമാനക്കണക്കാണ് ഇവിടെ പറയുന്നത്. Promoter Holding 50% മുകളിൽ ആണെങ്കിൽ പ്ലസ് പോയിന്റ്.

Change in promoter holding 3 years: കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പ്രമോട്ടറന്മാർ തങ്ങളുടെ കൈവശമുള്ള ഓഹരികളുടെ എണ്ണം കൂട്ടിയോ കുറച്ചോ എന്നറിയാൻ പറ്റുന്നു. ഇവിടെ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ ACM പ്രമോട്ടറന്മാർ തങ്ങളുടെ സ്റ്റേക്ക് 1.37% വർദ്ധിപ്പിച്ചിട്ടുണ്ട് – പ്ലസ് പോയിന്റ്.

Pledged percentage: പ്രമോട്ടറന്മാർ തങ്ങളുടെ കയ്യിലുള്ള ഓഹരികളിൽ എത്ര ശതമാനം ബാങ്കിലോ മറ്റോ പണയം വെച്ച് കാശെടുത്തിട്ടുണ്ട് എന്നറിയാൻ പറ്റുന്നു. അങ്ങനെ ഉണ്ടെങ്കിൽ അത് മൈനസ് പോയിന്റ്.

Debtor days: അത്യധികം പ്രാധാന്യമുള്ള ഒരു കാര്യമാണ്. കമ്പനി ഒരു സാധനമോ സേവനമോ വിറ്റാൽ കസ്റ്റമേഴ്സിൽ നിന്നും അതിന്റെ കാശ് എത്ര നേരത്തേ കിട്ടുന്നോ അത്രയും സുഗമമായി ആ കമ്പനിയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകും. ചില കമ്പനികളുടെ സാധനങ്ങൾ കസ്റ്റമേഴ്സ്. അഡ്വാൻസ് ക്യാഷ് കൊടുത്ത് വാങ്ങാൻ തയ്യാറാകുമ്പോൾ, ചില കമ്പനികളുടെ പ്രോഡക്ട് വിറ്റാൽ കാശ് കിട്ടാൻ പലമാസങ്ങളെടുക്കും. അത്തരം കമ്പനികളിൽ പണത്തിന്റെ ബുദ്ധിമുട്ട് വരികയും അത് മറികടക്കാൻ കടമെടുക്കേണ്ടി വരികയം ചെയ്യുന്നു. അതുകൊണ്ട് debtor days എത്രയും കുറഞ്ഞിരിക്കുന്നുവോ അത്രയും നല്ലത്. റാംദേവ് അഗർവാളിന്റെ അഭിപ്രായത്തിൽ debor days 30 ൽ താഴെ ആയിരിക്കണം

Cash from Operations Last year: എത്ര നന്നായി ബിസിനസ് നടത്തി ലാഭമുണ്ടാക്കിയാലും ആ ലാഭം കാശായി മാറി പെട്ടിയിൽ വീണില്ലെങ്കിൽ കാര്യമില്ലല്ലോ. ചില കമ്പനികൾ റിസൾട്ടിലൊക്കെ വൻ ലാഭം കാണിക്കും. പക്ഷേ അത് ക്യാഷായി മാറണമെന്നില്ല. CFO യിൽ നിന്നും കഴിഞ്ഞ വർഷം എത്ര രൂപ ഓപ്പറേഷനിലൂടെ ഒറിജിനൽ കാശായി വന്നൂ എന്നറിയാൻ കഴിയും. കഴിഞ്ഞവർഷം ACM ന്റെ അക്കൗണ്ടിൽ കാശായി വന്നത് 68 കോടി 54 ലക്ഷം രൂപയാണ്.

ഇത്രയും കാര്യങ്ങളാണ് പ്രധാനമായും ചെക്ക് ചെയ്യാനുള്ളത്.. എളുപ്പത്തിന് വേണ്ടി മുകളീൽപ്പറഞ്ഞ പ്രാധാന പോയിന്റ്സ് ക്രോഡീകരിച്ചുകൊണ്ടുള്ള ഒരു ചെക്ക് ലിസ്റ്റ് ആണ് താഴെ. ഒരു പത്തിരുപത് കമ്പനികൾ നോക്കിക്കഴിഞ്ഞാൽ ചെക്ക് ലിസ്റ്റിന്റെ സഹായമില്ലാതെ തന്നെ കമ്പനി നല്ലതോ മോശമോ എന്ന് മനസിലാക്കാൻ പറ്റും.
=======================================================
P/E ratio: less than 10

Sales growth 5Years: 18% to 25%

OPM 5Year: 18% to 25%

Tax last year: 30% to 33%

NPM last year: 10% to 20%

Interest Coverage: More than 3

Debt to equity: Less than 0.50

Current ratio: More than 1.25

Average return on equity 5Years: 18% to 25 %

PEG Ratio: Less than 1

Earnings yield: More than 8%

Price to book value: Less than 1.5

Price to Sales ratio: Less than 1.5

Promoter holding: More than 50%

Pledged percentage: 0%

Debtor days: Less than 30 days

Cash from operations last year: Must be positive
====================================================================

ഇത്രയുമാണ് ഒരു കമ്പനിയുടെ ഫണ്ടമെന്റൽസ് നോക്കുമ്പോൾ ശ്രദ്ധിക്കേണ്ട മിനിമം കാര്യങ്ങൾ.. ഇത്രയും കാര്യങ്ങൾ മീറ്റ് ചെയ്യുന്ന ഒരു കമ്പനി ശ്രദ്ധയിൽ പെട്ടാൽ അതിനെ, business and management അനാലിസിസിനായി ഷോർട്ട്ലിസ്റ്റ് ചെയ്യാം.

BUSINESS ANALYSIS- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുരുക്കിപ്പറയാം

– അതേ ബിസിനസിലുള്ള competitors ന്റെ sales മായി താരതമ്യം ചെയ്ത് മുന്നിലാണെന്ന് ഉറപ്പ് വരുത്തുക
– കമ്പനിയുടെ production capacity കൂട്ടുന്നതിനനുസരിച്ച് അതിന്റെ സെയിൽസും കൂടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.

– സെയിൽസിന്റെ വളർച്ചക്കനുസരിച്ച് ലാഭത്തിൽ വർദ്ധന ഉണ്ടാവുക

– ലാഭം കിട്ടുന്നത് കാശായി വരുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

– മാർക്കറ്റ് ക്യാപ് വർഷം തോറും കൂടിക്കൂടി വരുന്നുണ്ടെന്ന്. ഉറപ്പാക്കുക.

MANAGEMENT ANALYSIS:
കുറഞ്ഞത് കഴിഞ്ഞ 5 വർഷത്തേയെങ്കിലും Annual report download ചെയ്ത് വായിക്കണം. . അവയുടെ ലിങ്ക് Screener.in തന്നെ തന്നിട്ടുണ്ട്

Management Analysis പ്രധാനമായും Annual report , Google, YouTube, എന്നിവയുടെ സഹായത്തോടെ വേണം ചെയ്യാൻ. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പ്പറയുന്നു.

– പ്രമോട്ടേർസിന്റെ ബാക്ഗ്രൗണ്ട് ചെക്കിംഗ്: ഗൂഗിളിൽ പോയി കമ്പനിയുടെ – ഉദാഹരണത്തിന് ഇവിടെ :Ambika Cotton mills , fraud, Dispute, Court എന്നൊക്കെ ടൈപ്പ് ചെയ്താൽ പ്രമോട്ടാറന്മാർ എന്തെങ്കിലും ഫ്രാഡ് പരിപാടികൾ മുമ്പ് കാണിച്ചുട്ടുണ്ടെങ്കിൽ അതൊക്കെ പൊങ്ങി വരും. പിന്നെ അങ്ങോട്ട് നോക്കരുത്, അപ്പഴേ വിട്ടേക്കണം.

– പ്രമോട്ടേഴ്സിന്റെ സാലറി മിക്കവാറും വർഷാവർഷം കൂടാറുണ്ട്. അങ്ങനെയുള്ള വർദ്ധന കമ്പനിയുടെ പ്രോഫിറ്റിന്റെ വർദ്ധനവിന് . ആനുപാതികമാണോ എന്ന് . ഉറപ്പ് വരുത്തണം. Annual report – ലെ Directors report സാലറിയെക്കുറിച്ച് പറയുന്നുണ്ട്.

– Annual report – ൽ കമ്പനി ചെയർമാൻ മുൻ കാലങ്ങളിൽ തൊട്ടടുത്ത വർഷത്തേയ്ക്ക് ഒരു പ്രോജക്ട് പ്രഖ്യാപിച്ചാൽ അത് കൃത്യമായി നടപ്പിലാക്കിയുട്ടുണ്ടായിരുന്നോ എന്ന് പരിശോധിക്കണം . ഉണ്ടെങ്കിൽ അത് കാര്യക്ഷമമായ മാനേജ് മെന്റിന്റെ ലക്ഷണമാണ്.

ഇത്രയും കാര്യങ്ങൾ ഒരു അടിസ്ഥാനം മാത്രമാണ്. എല്ലാവർക്കും കൂടുതൽ അറിവുകൾ നേടാൻ കഴിയട്ടേ എന്നാശംസിക്കുന്നു.

കടപ്പാട്  :Manosh

Leave comment

Your email address will not be published. Required fields are marked with *.