എന്താണ് ഷെയര്‍ എന്ന് പറഞ്ഞാല്‍ ?

ലളിതമായി പറഞ്ഞാല്‍ ഷെയര്‍ എന്നാല്‍ കമ്പനിയുടെ /കമ്പനികളുടെ ഓഹരി.
ഉദാഹരണത്തിന് നമ്മുടെ കുടംബസ്വത്ത് ഭാഗം വയ്ക്കുബോള്‍ നമുക്ക് അതിലെ ഒരു വിഹിതം /അഥവാ അതില്‍ ഒരു ഓഹരി കിട്ടില്ലേ ? ,എന്ന് പറയും പോലെ ഷെയര്‍ മാര്‍ക്കറ്റില്‍ നിന്നും വിവിധ കമ്പനികളുടെ ഒരു വിഹിതം /ഓഹരി പണം കൊടുത്തു വാങ്ങി നമുക്കും സ്വന്തമാക്കാന്‍ സാധിയ്ക്കും .

എന്താണ് ഷെയര്‍ മാര്‍കറ്റ്‌,

ഷെയര്‍  മാര്‍ക്കറ്റ്‌ എന്നാല്‍  കമ്പനികളുടെ  ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ചന്ത .ഷെയര്‍ മാര്‍ക്കറ്റില്‍ നിന്ന്  നമുക്ക്  ഇഷ്ട്ടമുള്ള   കമ്പനികളുടെ   ഷെയര്‍  /ഓഹരി / അഥവാ  കമ്പനിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാനുള്ള സ്ഥലമാണ്‌  ഓഹരി വിപണി /ഷെയര്‍ മാര്‍ക്കെറ്റ് .

ഷെയര്‍ വാങ്ങുന്നത് കൊണ്ട് നമുക്ക് എന്ത് ഗുണം ?

നല്ല കമ്പനികളുടെ  ഷെയര്‍ വാങ്ങുന്നതിലുടെ    നമുക്ക് നമ്മുടെ നിക്ഷേപത്തെ / അഥവാ പണത്തെ അത്ഭുതകരമായി വളര്‍ത്താന്‍ സാധിയ്ക്കും .

ഉദാഹരണത്തിന് 2001 മാണ്ടില്‍ MRF കമ്പനിയുടെ ഷെയര്‍ /ഓഹരി ഒന്നിന്റെ വില 500 രൂപയായിരുന്നുവെങ്കില്‍
ഇന്നത്തെ അതിന്റെ വില 70,000 നും മുകളിലാണ് .  അതുപോലെ  നിക്ഷേപകര്‍ക്ക്  അഥവാ  ഓഹരി ഉടമയ്ക്ക്     ഒരുപാടു മടങ്ങ്‌ ഉയര്‍ന്ന ലാഭം നല്‍കിയ  ആയിരക്കണക്കിന് കമ്പനികള് ഉണ്ട് നമ്മുടെ ഷെയര്‍ മാര്‍ക്കറ്റില്‍ .

അതായത് ഷെയര്‍ വാങ്ങിയാല്‍ പണം വളരും എന്നാണോ ? 

അങ്ങനെയല്ല !.ഏതെങ്കിലും കമ്പനികളുടെ ഷെയര്‍ വാങ്ങിയാല്‍ നമ്മുടെ നിക്ഷേപം   വളരും എന്നല്ല .

നല്ല വളര്‍ച്ചയുള്ള , വളര്‍ച്ചാ സാധ്യതയുള്ള ,നിയപരമായി എല്ലാ നിബന്ടനകളും പാലിച്ചു കൊണ്ട് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ /സ്ഥാപനങ്ങളുടെ ഷെയര്‍ വാങ്ങിയാല്‍ ആ കമ്പനികള്‍ വിജയിച്ചു കൊണ്ടിരുന്നാല്‍ വളര്‍ന്നാല്‍ നിങ്ങളുടെ ഓഹരികളുടെ വിലയും വര്‍ധിക്കും  നിക്ഷേപവും  വര്‍ദ്ധിയ്ക്കും .

ഷെയര്‍ വങ്ങുമ്പോള്‍  പൊതുവേ   ശ്രദ്ധിക്കേണ്ട   പ്രധാന   കാര്യങ്ങള്‍ :

നല്ല വിജയകരമായി ബിസിനെസ്സ് നടത്തി കൊട്നു പോകുന്ന  കബനി കളുടെ   ഷെയറുകള്‍ വാങ്ങാന്‍ ശ്രമിയ്ക്കുക  .
ഓഹരി വില   താഴ്നന്ന്  നില്‍ക്കുമ്പോള്‍ വാങ്ങാന്‍ ശ്രമിയ്ക്കുക .
കമ്പനിയുടെ  പൂര്വ്വ  വിജയങ്ങള്‍ /ഭാവി   വര്‍ത്തമാന  വിജയ   സാധ്യതകള്‍ നോക്കി വാങ്ങാന്‍ ശ്രമിയ്ക്കുക്കുക .
നമ്മള്‍ വാങ്ങുന്ന /വാങ്ങാന്‍ ഉദ്ദേശിക്കുന്ന കമ്പനികളുടെ പ്രവര്‍ത്തനം വിളിയിരുത്തി  കൊണ്ടിരിയ്ക്കുക .തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക .

എങ്ങനെ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും പങ്കെടുക്കാനും /നിക്ഷേപിയ്ക്കാനും കഴിയും ?ഷെയര്‍ വാങ്ങാന്‍ എന്താണ് അടിസ്ഥാനപരമായി വേണ്ടുന്നത് ?

ഷെയര്‍ മാര്‍കെറ്റില്‍ നിന്നും നമ്മള്‍ വാങ്ങുന്ന ഷെയറുകള്‍ രേഖപ്പെടുത്തി വയ്ക്കാനുള്ള  Demat /ഡീമാറ്റ്   അക്കൌണ്ട് വേണം .ഒരു demat   അക്കൌണ്ട് .  – ഡീമാറ്റ് അക്കൗണ്ട്‌  എടുക്കുക എന്നതാണ്  അടിസ്ഥാനപരമായി ഷെയര്‍  വാങ്ങാന്‍ നമ്മള്‍ യോഗ്യത നേടുന്നത് .

എന്ത്  തരം അക്കൌണ്ടാണ്   ഈ DEMAT  എന്ന് പറയുന്നത്   ? ആരാണ്  DEMAT അക്കൌണ്ടുകള്‍ ഇഷ്യു ചെയ്യുന്നത് ?

Demat ac എന്നാല്‍ നമ്മള്‍  വാങ്ങുന്ന ഷെയര്‍ കള്‍    നിയമപരമായി  ഇലക്ട്രോണിക്  രൂപത്തില്‍ രേഖപ്പെടുത്തി വയ്ജുന്നതിനുള്ള  സംവിധാനം .  നമ്മുടെ വാങ്ങല്‍ വില്‍ക്കലുകളെല്ലാം കമ്പ്യൂട്ടര്‍ ബന്ധിത രേഖകള്‍ ആയാണ് രേഖപ്പെടുത്തുന്നത്  അതിനാല്‍ ഇത് വളരെ സുതാര്യവും സുരക്ഷിതവുമാണ് വേഗത്തിലുള്ള ഇടപാടുകള്‍ നടത്താന്‍ സാധ്യമാവുന്നതുമാണ് .ബാങ്ക് അക്കൌണ്ടില്‍ നമ്മള്‍ കാഷ് നിക്ഷേപിച്ച്  രേഖപ്പെടുത്തി വയ്ക്കുന്നത് പോലെ demat അക്കൌണ്ടില്‍ നമ്മുടെ കൈവശമുള്ള /നമ്മള്‍ ഷെയര്‍ മാര്‍കെറ്റില്‍ നിന്നും വാങ്ങിക്കുന്ന   ഷെയര്‍കള്‍ രേഖപെടുത്തി വയ്ക്കുന്ന അക്കൌണ്ട് .

ഇന്ത്യയില്‍ സര്‍ക്കാര്‍ നിയന്ത്രണിത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന CDSL ,nsdl എന്നി രീണ്ട്  കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്  പ്രധാനമായും  demat അക്കുണ്ടുകള്‍ അനുവധിയ്ക്കന്നത് .

DEMAT ആകുണ്ട് ലഭിയ്ക്കാന്‍ എന്താണ് വഴി  ?

എത്ര രൂപ ചെലവ് വരും  .300 രൂപ ചെലവ് വരും .

.വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ ചുരുങ്ങിയ സമയത്തിനുള്ളില്‍  ഡീമാറ്റ് അക്കൗണ്ട്‌ ഇപ്പോള്‍ സ്വന്തമാക്കാം. ഇതിനു വേണ്ട രേഖകള്‍ ചുവടെ ചേര്‍ക്കുന്നു.

ആവശ്യമായ രേഖകള്‍

📝 പാന്‍ കാര്‍ഡ്‌
📝 ആധാര്‍ കാര്‍ഡ്‌
📝 Cancel ചെയ്ത ചെക്ക്‌
📝 മൊബൈല്‍ നമ്പര്‍
📝 ഇമെയില്‍ അഡ്രെസ്സ്

എവിടെയാണ് അപേക്ഷിക്കേണ്ടത്  ? താഴെ  കാണുന്ന  ഫോം ഫില്‍ ചെയ്യുക  . demat അക്കൌണ്ട്  ഓപ്പണ്‍ ആക്കുന്നത്  സമബ്ധിച്ച   തുടര്‍  വിവരങ്ങള്‍  വിശദമായി  ഉടന്‍ തന്നെ നിങ്ങള്ക്ക്   നിങ്ങളുടെ  മെയില്‍ id  യിലും  ഫോണിലും  ലഭിയ്ക്കുന്നതാണ്  . അല്ലെങ്കില്‍  ഈ നമ്പറില്‍  വിളിക്കാവുന്നതാണ് /whatsapp ചെയ്യാവുന്നതാണ് 9447966768

 

 

Fill-up your details below
Fill up your name, phone number and email id and we will call you back shortly.

1 thought on “എന്താണ് ഷെയര്‍,ഷെയര്‍ മാര്‍കറ്റ്‌, എങ്ങനെ അതില്‍ നമുക്കും നിക്ഷേപിക്കാന്‍ കഴിയും

  1. SIR I WANT A DEMAT ACCOUNT …AND YOUR ADVICES..PLESE HELP ME AND PLEASE CONTACT ME…ORU NALLORU TRADING KNOWLEDGE ENIKKU VENAMENNUNDU….SO PLEASE HELP ME

Leave comment

Your email address will not be published. Required fields are marked with *.