ഓണ്‍ലൈന്‍ തട്ടിപ്പില്‍ ഇടപാടുകാരന്റെ ബാധ്യത എത്രത്തോളം?
ഓണ്‍ലൈന്‍ തട്ടിപ്പുകളിലെ ഇടപാടുകാരുടെബാധ്യത പരിമിതപ്പെടുത്തുന്ന
മാര്‍ഗനിര്‍ദേശങ്ങളാണ് റിസര്‍വ് ബാങ്ക് ഈയിടെ കൊണ്ടുവന്നത്.
ഡിജിറ്റല്‍ ആയുള്ള സാമ്പത്തിക ഇടപാടുകള്‍ വ്യാപകമായതോടെ ഓണ്‍ലൈന്‍ തട്ടിപ്പും സജീവമായിട്ടുണ്ട്. ഇടപാടുകാര്‍ക്കിടയിലെ ബോധവല്‍ക്കരണത്തിന്റെ അഭാവമാണ് പലപ്പോഴും ഇത്തരം തട്ടിപ്പുകള്‍ പെരുകുന്നതിന് കാരണമാകുന്നത്. എന്നാല്‍ ഇത്തരം തട്ടിപ്പുകളില്‍ ഇടപാടുകാര്‍ എത്രത്തോളം സാമ്പത്തിക ബാധ്യതയ്ക്ക് ഇരയാകും?
ഇടപാടുകാരുടെ ബാധ്യത പരിമിതപ്പെടുത്തുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് റിസര്‍വ് ബാങ്ക് ഈയിടെ കൊണ്ടുവന്നത്. ഇടപാടുകാരന് കൂ ടുതല്‍ സംരക്ഷണം നല്കുന്ന രീതിയിലാണ് റിസര്‍വ് ബാങ്ക് പുതിയ ചട്ടങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍, നെറ്റ് ബാങ്കിംഗ്, ഫോണിലൂടെ നടത്തുന്ന ഇടപാടുകള്‍, കച്ചവട സ്ഥാപനങ്ങളിലും എടിഎമ്മുകളിലും കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ എന്നിവയിലൂടെ ഉപഭോക്താവിന് പണം നഷ്ടമായാല്‍ സംരക്ഷണം നല്‍കുന്നതാണ് പുതിയ ചട്ടങ്ങള്‍.
ഉപഭോക്താവിന്റെ ശ്രദ്ധക്കുറവോ പിഴവുകളോ മൂലമല്ലാതെ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ വഴി പണം നഷ്ടപ്പെട്ടാല്‍ അക്കൗണ്ട് ഉടമയ്ക്ക് നഷ്ടം സംഭവിക്കില്ല. അക്കൗണ്ടില്‍ അനധികൃത ഇടപാട് നടന്നുവെന്നുള്ള വിവരം മൂന്ന് ദിവസത്തിനുള്ളില്‍ ബാങ്കിനെ ധരിപ്പിക്കുകയാണെങ്കില്‍ ആണ് ഇത്തരത്തില്‍ സംരക്ഷണം ലഭിക്കുക. ഇടപാടുകാരന്റേതല്ലാത്ത കാരണങ്ങളാല്‍ ഡിജിറ്റല്‍ സങ്കേതങ്ങളില്‍ നുഴഞ്ഞുകയറി മോഷണം നടത്തിയാല്‍ ഇടപാടുകാരന് പണം നഷ്ടപ്പെടില്ല.
ഡിജിറ്റല്‍ സങ്കേതങ്ങളുടെ തകരാറ് മൂലം ഇടപാടുകാരന് സംഭവിക്കുന്ന നഷ്ടം നികത്താനുള്ള ബാധ്യത ബാങ്കുകള്‍ക്കാണ്. അത്തരത്തില്‍ നഷ്ടമാകുന്ന തുക പൂര്‍ണമായും തിരികെ നല്‍കാനുള്ള ബാധ്യത ബാങ്കുകള്‍ക്കാണ്.
അതേ സമയം ഇടപാടുകാരന്റെ പാളിച്ചകള്‍ മൂലം പണം നഷ്ടപ്പെട്ടാല്‍ അത് ഇടപാടുകാരന് സഹിക്കേണ്ടി വരും. തട്ടിപ്പുകാര്‍ ഇടപാടുകാരനെ കബളിപ്പിച്ച് രഹസ്യ കോഡ് ഉള് പ്പെടെയുള്ള വിവരങ്ങള്‍ കൈക്കലാക്കി പണം കവര്‍ന്നാല്‍ നഷ്ടം ബാങ്കുകള്‍ വഹിക്കേണ്ട ബാധ്യതയില്ല. തെറ്റ് പറ്റിയത് തിരിച്ചറിഞ്ഞ് ബാങ്കുകളെ വിവരം അറിയിക്കുന്നതുവരെ സംഭവിക്കുന്ന ധനനഷ്ടം മാത്രമേ ബാധ്യതയാകുന്നുള്ളൂ.
അക്കൗണ്ട് ഉടമ പുലര്‍ത്തുന്ന ജാഗ്രതയില്‍ വീഴ്ച വരുമ്പോള്‍ നഷ്ടം വന്ന തുകയുടെ ഒരുഭാഗം ഇടപാടുകാരന് കൂടി വഹിക്കേണ്ടി വരും. തന്റേതല്ലാത്ത കാരണത്താല്ഇലക്ട്രിക് പണമിടപാടുകളില്‍ ധനനഷ്ടം സംഭവിക്കുമ്പോള്‍ വിവരം ബാങ്കിനെ ധരിപ്പിക്കുന്നതില്‍ നാല് മുതല്‍ ഏഴ് ദിവസം വരെയുള്ള കാലതാമസം സംഭവിച്ചാല്‍ ഇടപാടുകാരന്റെ പരമാവധി ബാധ്യത 25,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
ഏഴ് ദിവസങ്ങള്‍ക്കുശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന അനധികൃത ഇടപാടുകളില്‍ അക്കൗ ണ്ട് ഉടമയുടെ ബാധ്യത ഓരോ ബാങ്കിന്റെയും ബോര്‍ഡുകള്‍ പ്രത്യേകം നിശ്ചയിക്കും. സാധാരണ സേവിംഗ്സ് ബാങ്ക് ഇടപാടുകാര്‍ക്ക് ഉണ്ടാകുന്ന ബാധ്യത പരമാവധി 10,000 രൂപയായി നിശ്ചയിച്ചിട്ടുള്ളപ്പോള്‍ അടിസ്ഥാന സേവിംഗ്സ് ബാങ്ക് ഉടമകള്‍ക്ക് 5000 രൂപ വരെ മാത്രമേ ബാധ്യതയുള്ളൂ.
ഇലക്ട്രോണിക് ഇടപാടുകളിലൂടെ നഷ്ടപ്പെടുന്ന പണം വിവരമറിയിച്ച് പത്ത് ദിവസത്തിനുള്ളില്‍ ഉടമയുടെ അക്കൗണ്ടിലേക്ക് തിരികെ നല്‍കിയിരിക്കണമെന്നാണ് നിഷ്കര് ഷിച്ചിട്ടുള്ളത്. വര്‍ഷത്തിന്റെ എല്ലാ ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വിവിധ ഇലക്ട്രോണിക് ചാനലുകളിലൂടെ അക്കൗണ്ട് ഉടമകള്‍ക്ക് തട്ടിപ്പ് സംബന്ധിച്ച വിവരങ്ങള്‍ നല് കാന്‍ വഴിയൊരുക്കണമെന്ന് നിര്‍ദേശമുണ്ട്.
ബാങ്കുകളുടെ വെബ്സൈറ്റ്, ഫോണ്‍ ബാങ്കിംഗ് സംവിധാനങ്ങള്‍, മൊബൈല്‍ ഹ്രസ്വസന്ദേശങ്ങള്‍, ടോള്‍ഫ്രീ നമ്പറുകള്‍ എന്നിവ വഴിയും ബാങ്ക് ശാഖയിലും വിവരങ്ങള്‍ നല്‍കാം. തട്ടിപ്പ് നടന്നുവെന്ന വിവരം തിരിച്ചറിയാനായി അക്കൗണ്ട് ഉടമകള്‍ മൊ ബൈല്‍ ഫോണുകള്‍ അക്കൗണ്ടുകളുമായി ലിങ്ക് ചെയ്ത് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.