എല്ലാ നിക്ഷേപങ്ങളുടെയും വിശദാംശങ്ങള്‍ നോമിനിക്ക്‌ കൂടി ലഭ്യമാകുന്ന തരത്തില്‍ സൂക്ഷിക്കേണ്ടതുണ്ട്‌. നമ്മുടെ വിയോഗത്തിനു ശേഷവും ആവശ്യമായ രേഖകളും പാസ്‌വേര്‍ഡുകളും നോമിനിക്ക്‌ ലഭ്യമായിരിക്കണം. 

ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസിയെടുക്കുന്നതും വരുമാനത്തിന്റെ നല്ലൊരു പങ്ക്‌ സമ്പാ ദ്യത്തിലേക്ക്‌ നീക്കിവെക്കുന്നതുമൊക്കെ ത ങ്ങളെ ആശ്രയിച്ചിരിക്കുന്നവരുടെ ജീവിതം സുരക്ഷിതമാക്കുന്നതിനു വേണ്ടിയാണ്‌. ഗൃഹനാഥന്‌ അപ്രതീക്ഷിതമായ മരണം സംഭവിക്കുകയാണെങ്കില്‍ ഇന്‍ഷുറന്‍സ്‌ പോളിസി തുകയും സമ്പാദ്യവുമൊക്കെ ആശ്രിതര്‍ക്ക്‌ കൃത്യ സമയത്ത്‌ ലഭിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌.

നമ്മുടെ വിയോഗത്തിനു ശേഷവും രേഖകളും പാസ്‌വേര്‍ഡുകളും നോമിനിക്ക്‌ ലഭ്യമായിരിക്കണം. ബാങ്കിംഗ്‌ ഇടപാടുകള്‍ക്കും ഇന്‍ഷുറന്‍സ്‌ പ്രീമിയം അടയ്‌ക്കുന്നതിനും മ്യൂച്വല്‍ ഫണ്ട്‌, പെന്‍ഷന്‍ സ്‌കീം തുടങ്ങിയവയില്‍ നിക്ഷേപിക്കുന്നതിനും ആദായ നികു തി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുമെല്ലാം നാം ഇന്ന്‌ ഇന്റര്‍നെറ്റിനെയാണ്‌ ആശ്രയിക്കുന്നത്‌. ഇതിനെല്ലാമായി ഒരു കൂട്ടം യൂസര്‍ നെയിമുകളും പാസ്‌വേര്‍ഡുകളുമുണ്ടായിരിക്കും. നമു ക്ക്‌ മാത്രം അറിയാവുന്ന ഇവ നോമിനിയുമായി കൂടി പങ്ക്‌ വെക്കാന്‍ ശ്രദ്ധിക്കണം.

എല്ലാ യൂസര്‍ നെയിമുകളുടെയും പാസ്‌ വേര്‍ഡുകളുടെയും ഒരു പ്രിന്റ്‌ ഔട്ട്‌ എടുത്ത്‌ സുരക്ഷിതമായി സൂക്ഷിക്കുന്നത്‌ നല്ലതായിരിക്കും. ഇതിന്റെ ഒരു കോപ്പി നോമിനിക്കും കൈമാറാവുന്നതാണ്‌. പാസ്‌വേര്‍ഡ്‌ മാനേജര്‍ ആപ്ലിക്കേഷനിലാണ്‌ ഇതെല്ലാം സ്റ്റോര്‍ ചെയ്‌തിരിക്കുന്നതെങ്കില്‍ അതിന്റെ യൂസര്‍ നെയിമും പാസ്‌വേര്‍ഡും നോമിനിയുമായി പങ്കു വെക്കുന്നത്‌ നല്ലതായിരിക്കും.

ബാങ്ക്‌ അക്കൗണ്ടിലും ഇന്‍ഷുറന്‍സ്‌ പോളിസിയിലും ഡീമാറ്റ്‌ അക്കൗണ്ടിലും നോമിനിയുടെ പേര്‌ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്‌ പണം ആശ്രിതരുടെ പേരിലേക്ക്‌ സുഗമമായി കൈമാറാന്‍ സഹായകമാകും. നോമിനി എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ നിയമപരമായ അവകാശികള്‍ക്കു നിക്ഷേപം കൈമാറുന്നതു വരെയുള്ള ട്രസ്റ്റി എന്ന്‌ മാത്രമാണെങ്കിലും നോമിനിയുടെ പേര്‌ ഉള്‍പ്പെടുത്തുന്നത്‌ ആശയക്കുഴപ്പങ്ങളും സാങ്കേതിക ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിന്‌ സഹായകമാകും.

റിട്ടയര്‍മെന്റ്‌ കഴിഞ്ഞവര്‍ വില്‍പ്പത്രം തയാറാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അപ്രതീക്ഷിതമായ വിയോഗത്തിനു ശേഷം സ്വത്തി നും സമ്പാദ്യത്തിനും വേണ്ടി നിയമപരമായ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നത്‌ ഒഴിവാക്കാന്‍ ഇത്‌ സഹായകമാകും.

ഭവനവായ്‌പ എടുത്തിട്ടുള്ളവര്‍ അതിന്‌ മതിയായ ഇന്‍ഷുറന്‍സ്‌ കവറേജ്‌ ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം. വായ്‌പയുടെ തിരിച്ചടവ്‌ ഉറപ്പുവരുത്താനുള്ള ബാധ്യത വായ്‌പ എടുക്കുന്നവര്‍ക്കുമുണ്ട്‌. വീട്‌ എന്നും കുടുംബത്തിന്റേത്‌ തന്നെയായിരിക്കാന്‍ ചില റിസ്‌കുകള്‍ ഇന്‍ഷുറന്‍സിലൂടെ കവര്‍ ചെയ്യാനും ശ്രദ്ധിക്കേണ്ടതുണ്ട്‌.

വായ്‌പ തിരിച്ചടക്കുന്നതില്‍ എന്തെങ്കിലും വീഴ്‌ച വന്നാല്‍ തിരിച്ചടവ്‌ കുടുംബാംഗങ്ങളുടെ ബാധ്യതയായി മാറും. കുടുംബാംഗങ്ങള്‍ ക്ക്‌ ആ ബാധ്യത നിറവേറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ ബാങ്ക്‌ ജപ്‌തി പോലുള്ള പ്രത്യാഘാതങ്ങളെ നേരിടേണ്ടി വരും. ഇത്തരം റിസ്‌കുകള്‍ മുന്നില്‍ കണ്ട്‌ ഇന്‍ഷുറന്‍സ്‌ കവറേജ്‌ ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം. വായ്‌പയെടുത്തയാളുടെ മരണം മൂലം വായ്‌പാ തിരിച്ചടവ്‌ മുടങ്ങാതിരിക്കാനുള്ള മാര്‍ഗം ടേം ഇന്‍ ഷുറന്‍സ്‌ പോളിസിയാണ്‌. ഒരു വ്യക്തിക്ക്‌ അടിസ്ഥാനപരമായി വേണ്ട ഇന്‍ഷുറന്‍സുകളിലൊന്നാന്നാണ്‌ ടേം ഇന്‍ഷുറന്‍സ്‌.

എല്ലാ നിക്ഷേപങ്ങളുടെയും വിശദാംശങ്ങള്‍ നോമിനിക്ക്‌ കൂടി ലഭ്യമാകുന്ന തരത്തില്‍ സൂക്ഷിക്കേണ്ടതുണ്ട്‌. ബാങ്ക്‌ നിക്ഷേപം, ലൈഫ്‌ ഇന്‍ഷുറന്‍സ്‌, വാഹ ന ഇന്‍ഷുറന്‍സ്‌, ആരോഗ്യ ഇന്‍ ഷുറന്‍സ്‌ പോളിസികള്‍, മറ്റ്‌ നിക്ഷേപങ്ങള്‍, കൈവശമുള്ള ഭൂമി തുടങ്ങിയ എല്ലാ ആ സ്‌തികളുടെയും സമ്പാദ്യങ്ങളുടെയും വിവരങ്ങള്‍ ഒരു പ്രത്യേക ഫോള്‍ഡറിലാ ക്കി കമ്പ്യൂട്ടറില്‍ സൂക്ഷിക്കുകയും ഇതിന്റെയെല്ലാം പകര്‍പ്പ്‌ കടലാസ്‌ രൂപത്തി ല്‍ കൈവശം വെക്കുക യും വേണം.

Leave comment

Your email address will not be published. Required fields are marked with *.