സ്ഥിരവരുമാന മാര്‍ഗങ്ങളിലെ നിക്ഷേപവും ഓഹരി ബന്ധിത നിക്ഷേപവും സംയോജിപ്പിച്ചുള്ള രീതിയിലൂടെ മൂലധനം സംരക്ഷിക്കുകയും ഉയര്‍ന്ന നേട്ടം കൈവരിക്കുകയും ചെയ്യാം. 

ഓഹരി വിപണിയിലെ നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ്‌ മിക്കവരും. എന്നാല്‍ കയറ്റിറക്കങ്ങള്‍ വിപണിയുടെ സഹജ സ്വഭാവമായതിനാല്‍ മൂലധനത്തില്‍ ചോര്‍ച്ചയുണ്ടാകുമോയെന്ന ആശങ്കയാണ്‌ പലരെയും ഓഹരികളിലെയും ഇക്വിറ്റി ഫണ്ടുകളിലെയും നിക്ഷേപത്തോട്‌ മുഖം തിരിക്കാന്‍ പ്രേരിപ്പിക്കുന്നത്‌. കഷ്‌ടപ്പെട്ട്‌ സമ്പാദിച്ച പണത്തിന്റെ മൂല്യം കുറയുന്നത്‌ ഒരു സാധാരണ ക്കാരനെ സംബന്ധിച്ചിടത്തോളം സഹനീയമാകണമെന്നില്ല. അതേ സമയം മൂലധനത്തി ല്‍ ചോര്‍ച്ചയുണ്ടാകില്ലെന്ന്‌ ഉറപ്പുവരുത്തികൊണ്ട്‌ ഓഹരി ബന്ധിത നിക്ഷേപം നടത്താ ന്‍ മാര്‍ഗമുണ്ട്‌.

സ്ഥിരവരുമാന മാര്‍ഗങ്ങളിലെ നിക്ഷേപവും ഓഹരി ബന്ധിത നിക്ഷേപവും സംയോജിപ്പിച്ചുള്ള രീതിയിലൂടെയാണ്‌ ഇത്‌ സാധ്യമാകുക. റിസ്‌ക്‌ കുറഞ്ഞ സ്‌കീമുകളി ല്‍ മൂലധനം നിക്ഷേപിക്കുകയും ഇതില്‍ നിന്ന്‌ ലഭിക്കുന്ന പലിശയോ ലാഭമോ സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴി ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യാവുന്നതാണ്‌. ഇതിലൂടെ മൂലധനത്തിന്‌ സംരക്ഷണം ഉറപ്പുവരുത്തുന്നതിനൊപ്പം ഓഹരി ബന്ധിത നിക്ഷേപത്തില്‍ നിന്നുള്ള അധിക നേട്ടവും ലഭ്യമാക്കാം.

ലിക്വിഡ്‌ ഫണ്ടിലോ ഷോര്‍ട്ട്‌ ടേം ഡെറ്റ്‌ ഫണ്ടിലോ ആര്‍ബിട്രേജ്‌ ഫണ്ടിലോ മൂലധനം നിക്ഷേപിച്ചതിനു ശേഷം മൂലധനത്തില്‍ ഓ രോ മാസവും ഉണ്ടാകുന്ന നേട്ടം പിന്‍വലിച്ച്‌ ആ തുക എസ്‌ഐപി വഴി ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപിക്കുന്നത്‌ ഉദാഹരണം. നി ലവില്‍ ഷോര്‍ട്ട്‌ ടേം ഫണ്ടുകള്‍ കഴിഞ്ഞ ഒരു വര്‍ഷം 8.87 ശതമാനം ശരാശരി നേട്ടം നല്‍കിയിട്ടുണ്ട്‌. ഉയര്‍ന്ന പലിശ ലഭിക്കുന്ന നോണ്‍ കണ്‍വേര്‍ട്ടബ്‌ള്‍ ഡിബെഞ്ചറുകളും (എന്‍സിഡി) മൂലധനം നിക്ഷേപിക്കുന്നതിനായി പരിഗണിക്കാവുന്ന നിക്ഷേപ മാര്‍ഗമാണ്‌.

ഉദാഹരണത്തിന്‌ കഴിഞ്ഞ മാസം വിപണിയിലെത്തിയ എസ്‌ആര്‍ഇഐ എക്വിപ്‌മെന്റ്‌ ഫിനാന്‍സിന്റെ എന്‍സിഡിയില്‍ പത്ത്‌ വര്‍ഷത്തേക്ക്‌ എല്ലാ മാസവും പലിശ ലഭിക്കുന്ന രീതിയില്‍ നിക്ഷേപിച്ച ഒരാള്‍ക്ക്‌ ലഭിക്കുന്ന വാര്‍ഷിക പലിശ 9.5 ശതമാനമാണ്‌. അതായത്‌ 1.25 ലക്ഷം രൂപ നിക്ഷേപിച്ച ഒരാള്‍ക്ക്‌ ഏകദേശം 1000 രൂപ പ്രതിമാസം പലിശയായി ലഭിക്കും.

അടുത്ത പത്ത്‌ വര്‍ഷത്തേക്ക്‌ ഈ തുക എല്ലാ മാസവും ഒരു ഇക്വിറ്റി ഫണ്ടില്‍ എസ്‌ഐപി വഴി നിക്ഷേപിക്കുകയാണെങ്കില്‍ മൂലധനം റിസ്‌ക്‌ കുറഞ്ഞ മാര്‍ഗത്തില്‍ നിലനിര്‍ ത്താനും നേട്ടം വര്‍ധിപ്പിക്കാനും സാധിക്കും. അടുത്ത പത്ത്‌ വര്‍ഷം ശരാശരി 12 ശതമാനം പ്രതിവര്‍ഷ നേട്ടം എസ്‌ഐപി വഴിയുള്ള നിക്ഷേപത്തി ല്‍ നിന്നും ലഭിക്കുകയാണെങ്കില്‍ നിക്ഷേപ കാലയളവിന്‌ ശേഷം ലഭിക്കുന്നത്‌ ഏകദേശം 2.32 ലക്ഷം രൂപയായിരിക്കും. എന്‍സിഡിയിലെ മൂലധനം കൂടി കണക്കാക്കിയാല്‍ 3.57 ലക്ഷം രൂപ കൈവരും. അതായത്‌ പ്രതിവര്‍ഷം നിക്ഷേപകന്‌ ലഭിക്കുന്നത്‌ ശരാശരി 11 ശതമാനം നേട്ടം.

എന്‍സിഡികളുടെ ഐ പിഒകള്‍ വരുമ്പോള്‍ ഇത്ത രം നിക്ഷേപങ്ങള്‍ നടത്താവുന്നതാണ്‌. ഐപിഒകള്‍ക്ക്‌ അ പേക്ഷിച്ചാല്‍ ലഭിക്കണമെന്ന്‌ ഉറപ്പില്ലാത്തതിനാല്‍ മറ്റ്‌ നി ക്ഷേപ മാര്‍ഗങ്ങളെയും ആശ്രയിക്കാവുന്നതാണ്‌. ഷോര്‍ട്ട്‌ ടേം ഡെറ്റ്‌ ഫണ്ടുകള്‍ എപ്പോഴും നിക്ഷേപിക്കാവുന്ന പദ്ധതിയാണ്‌.

ബാങ്ക്‌ ഫിക്‌സഡ്‌ ഡെപ്പോസിറ്റുകളുടെയും ചെറുകിട സ മ്പാദ്യ പദ്ധതികളുടെയും പലി ശ നിരക്ക്‌ കുറഞ്ഞുവരുന്ന സാ ഹചര്യത്തില്‍ താരതമ്യേന നിര ക്ക്‌ കൂടിയ നിക്ഷേപ സ്‌കീമുകളില്‍ മൂലധനം നിക്ഷേപിക്കുകയും അതില്‍ നിന്നുള്ള നേട്ടം എസ്‌ഐപിക്കായി ഉപയോഗിക്കുകയും ചെയ്യുന്നത്‌ നേട്ടം വര്‍ധിപ്പിക്കാന്‍ സഹായകമാകും.

Leave comment

Your email address will not be published. Required fields are marked with *.