കമ്പനികളുടെ കടപ്പത്രങ്ങള്‍ക്കും ധനകാര്യ ഉല്‍പ്പന്നങ്ങള്‍ക്കും റേറ്റിംഗ്‌ നല്‍കുന്ന ക്രിസില്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന `റേറ്റിംഗ്‌’ നല്‍കാവുന്ന, മൂല്യവത്തായ ഓഹരിയാണ്‌. 

ക്രെഡിറ്റ്‌ റേറ്റിംഗ്‌, ഗവേഷണം, വിശകലനം എന്നീ മേഖലകളില്‍ വ്യാപരിക്കുന്ന പ്രമു ഖ കമ്പനിയാണ്‌ ക്രിസില്‍. വിപണികളുടെ പ്രവര്‍ത്തനം സുഗമമായും സുതാര്യമായും മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ക്രിസില്‍ പോലുള്ള ഗവേഷണ-റേറ്റിംഗ്‌ സ്ഥാപനങ്ങളുടെ പങ്ക്‌ വലുതാണ്‌. ബാങ്കിംഗ്‌-വായ്‌പാ- ധനകാര്യ ബിസിനസിനെ പരിപോഷിപ്പിക്കാ ന്‍ സഹായകമായ സേവനങ്ങള്‍ നല്‍കുന്ന മേഖലയിലെ കമ്പനികളില്‍ ക്രിസിലിന്റെ സ്ഥാനം വേറിട്ടതാണ്‌.

ആഗോള രംഗത്ത്‌ തന്നെ സാന്നിധ്യമുള്ള കമ്പനിയാണ്‌ ക്രിസില്‍. ഒരു ലക്ഷത്തിലേറെ ഉപഭോക്താക്കള്‍ക്കാണ്‌ കമ്പനി സേവനങ്ങള്‍ നല്‍കി വരുന്നത്‌. ഇന്ത്യക്കു പുറമെ യുഎസ്‌, യുകെ, അര്‍ജന്റീന, പോളണ്ട്‌, ചൈന, ഹോങ്കോംഗ്‌, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളിലും കമ്പനി പ്രവര്‍ത്തിക്കുന്നു. എസ്‌എംഇ മേഖലയിലെ കമ്പനികള്‍ മുതല്‍ വന്‍കിട കോര്‍പ്പറേറ്റുകളും നിക്ഷേപകരും ആഗോള ധനകാര്യ സ്ഥാപനങ്ങളും വരെ ക്രിസിലിന്റെ ഉപഭോക്താക്കളാണ്‌.

ക്രിസിലിന്റെ വിശകലനങ്ങളും നിര്‍ദേശങ്ങളും ധനകാര്യ സ്ഥാപനങ്ങള്‍ മുതല്‍ റെഗുലേറ്ററി ഏജന്‍സികളെ വരെ കൃത്യമായ തീരുമാനങ്ങളെടുക്കുന്നതിന്‌ സഹായിക്കുന്നു. റിസ്‌ക്‌ കൈകാര്യം ചെയ്യുന്നതിനും മൂല്യനിര്‍ ണയത്തിനുള്ള തീരുമാനങ്ങളെടുക്കുന്നതി നും കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിനും ക്രിസിലിന്റെ വിദഗ്‌ധ ഉപദേശങ്ങള്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക്‌ വഹിക്കുന്ന ക്രിസില്‍ ഈ മേഖലകളിലെ സാമ്പത്തിക വളര്‍ച്ചയെയും വികസനത്തെയും നേര്‍ഗതിയിലേക്ക്‌ നയിക്കുന്ന സ്ഥാപനം കൂടിയാണ്‌.

ധനകാര്യ വ്യവസായം ദ്രുതഗതിയില്‍ വളര്‍ച്ച പ്രാപിക്കുന്നതിന്‌ അനുസരിച്ച്‌ കൂടുതല്‍ സങ്കീര്‍ണമായി വരികയാണ്‌. റിസ്‌ക്‌ വിലയിരുത്തുന്നതും റേറ്റിംഗും റാങ്കിംഗും ധനകാര്യ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ സുപ്രധാനമാണ്‌. അതുകൊണ്ടുതന്നെ ക്രിസില്‍ ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനത്തിന്റെ രൂപരേഖ തന്നെ നിശ്ചയിക്കുന്ന സുപ്രധാന ശക്തിയായി മാറുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച ലാഭവളര്‍ച്ചയാണ്‌ ക്രിസില്‍ കൈവരിച്ചത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 255.66 കോടി രൂപയാണ്‌ കമ്പനിയുടെ ലാഭം. മുന്‍ സാമ്പത്തിക വര്‍ഷം ഇത്‌ 222.01 കോടി രൂപയായിരുന്നു. കമ്പനിയുടെ വരുമാനം 1132 കോടി രൂപയായി ഉയരുകയും ചെയ്‌തു. ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 55.42 കോടി രൂപയുടെ ലാഭമാണ്‌ കമ്പനി രേഖപ്പെടുത്തിയത്‌. മുന്‍ സാമ്പത്തിക വര്‍ഷം സമാന കാലയളവില്‍ ഇത്‌ 50.45 കോടി രൂപയായിരുന്നു.

നിലവില്‍ 1910 രൂപയില്‍ വ്യാപാരം ചെയ്യു ന്ന ക്രിസിലിന്റെ ഓഹരി വില നടപ്പു സാമ്പത്തിക വര്‍ഷം 2219 രൂപയിലേക്കു ഉയരാനു ള്ള സാധ്യതയുണ്ട്‌. 1707 രൂപയാണ്‌ നിക്ഷേപത്തിന്‌ അനുയോജ്യമായ വില.

Leave comment

Your email address will not be published. Required fields are marked with *.