95 ശതമാനം പേരും പണം നിക്ഷേപിക്കുന്നത് ബാങ്കുകളിൽ,സെബി സര്‍വ്വേ കണ്ടെത്തല്‍
ഇന്ത്യൻ കുടുംബങ്ങളിൽ 95 ശതമാനം പേരും പണം നിക്ഷേപിക്കുന്നത് ബാങ്കുകളിൽ. 10 ശതമാനം പേർ ഓഹരിയിലോ മ്യൂച്വൽ ഫണ്ടിലോ പണം നിക്ഷേപിക്കുനനതായും സെബി നടത്തിയ സർവെ വെളിപ്പെടുത്തുന്നു. നഗര-ഗ്രാമ പ്രദേശങ്ങളിൽ ഒരേസമയമാണ് സെബി സർവെ നടത്തിയത്. ലൈഫ് ഇൻഷുറൻസാണ് നിക്ഷേപങ്ങളിൽ രണ്ടാം സ്ഥാനത്തുള്ളത്. സ്വർണം, പോസ്റ്റ് ഓഫീസ്, റിയൽ എസ്റ്റേറ്റ് തുടങ്ങിയവയാണ് ആദ്യ അഞ്ചിൽ വരുന്ന മറ്റ് നിക്ഷേപങ്ങൾ. മ്യൂച്വൽ ഫണ്ട് ആറാം സ്ഥാനത്താണ്. 9.7 ശതമാനം പേരാണ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നത്. ഓഹരി(8.1ശതമാനം), പെൻഷൻ സ്കീം, കമ്പനി ഡെപ്പോസിറ്റ്, കടപ്പത്രം, കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് എന്നിവയിൽ ഒരു ശതമാനം പേരുമാണ് നിക്ഷേപിക്കുന്നത്. ഗ്രാമങ്ങളിലെ ജനങ്ങളിൽ ഒരു ശതമാനം പേർമാത്രമാണ് മ്യച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നത്. വേണ്ടത്ര അറിവില്ലാത്തതാണ് കാരണമായി സെബി കണ്ടെത്തിയത്. അതേസമയം, ഗ്രാമ പ്രദേശങ്ങളിലുള്ള 95 ശതമാനം പേരും ബാങ്കിലാണ് നിക്ഷേപം നടത്തുന്നത്. 47 ശതമാനം പേർ ഇൻഷുറൻസിലും 29 ശതമാനംപേർ പോസ്റ്റ് ഓഫീസിലും 11 ശതമാനംപേർ സ്വർണത്തിലുമാണ് നിക്ഷേപം നടത്തുന്നത്