കമ്പനികളിലെ വ്യവസായ സൈക്കിൾ
എല്ലാ കന്പനികൾക്കുമുണ്ട് വളർച്ചയുടേയും താഴ്ചയുടേയും മാന്ദ്യത്തിന്േറയും മുന്നേറ്റത്തിന്േറയും കാലഘട്ടങ്ങൾ. ഒരു വ്യവസായത്തിലെ പ്രധാന ഘടകങ്ങൾ ഇവയാണ്.
1. പ്രാരംഭ ഘട്ടം
2. വളർച്ചയുടെ ഘടകം
3. സ്ഥിരതയുടെ ഘടകം
4. തളർച്ചയുടെ ഘടകം
സംരംഭക ഘട്ടത്തിൽ നിന്ന് വളർച്ചാ ഘട്ടത്തിലെത്താൻ കുറച്ചു സമയമെടുക്കും. ഈ സമയത്ത് കന്പനികൾ നഷ്ടം കാണിക്കുകയാണ് പതിവ്. ആദ്യം 5-10 വർഷക്കാലം ഏതു വ്യവസായത്തെ സംബന്ധിച്ചും നിർണായകമാണ്. പരാജയപ്പെടാനുള്ള സാധ്യതയും ഉണ്ട്.
പിടിച്ചുനിന്നു കഴിഞ്ഞാൽ വ്യവസായം വളർച്ചയുടെ ഘട്ടത്തിലേക്ക് കടക്കും. കന്പനി ഉയർന്നുവരും. നിക്ഷേപകർ ഈ ഘട്ടത്തിന്റെ ആദ്യമാണ് ഓഹരി വാങ്ങേണ്ടത്.
സ്ഥിരതയാർജിക്കുന്ന ഘട്ടത്തിൽ വളർച്ച മിതമായിരിക്കും. വളർച്ചാനിരക്ക് കുറയുകയും ചെയ്യും. ഈ സമയത്ത് നിക്ഷേപിച്ചാൽ വരുമാനം കുറയും. നമ്മുടെ പല മുൻനിര ഐടി കന്പനികളും ഈ സ്റ്റേജിലാണെന്ന് തോന്നുന്നു.
ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഇല്ലാതെ വരുന്ന ഘട്ടമാണ് അസ്തമയ സമയം. സാമൂഹ്യമാറ്റം, വിലവർധന, നിയമ മാറ്റങ്ങൾ ഇവയൊക്കെ ഇതിനു കാരണമാകാം.