എത്രത്തോളം വായ്പയാണ് ഉപഭോക്താവ് എടുത്തിട്ടുള്ളത്, എത്ര തവണ തിരിച്ചടവില്‍ പിഴവ് വരുത്തിയിട്ടുണ്ട്, തിരിച്ചടക്കുന്നതില്‍ പിഴവ് വരുത്തിയ തുകയെത്ര, എത്ര ദിവസത്തോളം തുക തിരിച്ചടക്കാതെയിരുന്നു, അധിക വായ്പക്ക് ഉപഭോക്താവ് ശ്രമിച്ചിട്ടുണ്ടോ, ഏതൊക്കെ തരത്തിലുള്ള വായ്പാ മാര്‍ഗങ്ങളാണ് ഉപഭോക്താവ് ഉപയോഗപ്പെടുത്തുന്നത് തുടങ്ങിയ ഒട്ടേറെ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരാളുടെ ക്രെഡിറ്റ് സ്കോര്‍ നിര്‍ണയിക്കപ്പെടുന്നത്.

ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്താന്‍ തവണകള്‍ മുടക്കാതെ അടക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം. തുടര്‍ച്ചയായി മൂന്ന് മാസം തവണ മുടക്കുന്നതോടെ അത് നിഷ്ക്രിയ ആസ്തി ആയി ബാങ്ക് കണക്കാക്കുമെന്ന കാര്യം മറക്കരുത്. വായ്പകളുടൈ എണ്ണം കുറച്ച് ക്രെഡിറ്റ് റിപ്പോര്‍ട്ട് മികച്ചതായി സൂക്ഷിക്കാനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. നിരന്തരം വായ്പകള്‍ എടുക്കുന്ന ഒരാള്‍ ആണ് നിങ്ങള്‍ എങ്കില്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ താഴേക്ക് പോകാന്‍ കാരണമായേക്കും. പലിശ കൂടുതലുള്ള വായ്പകള്‍ മുന്‍ഗണനയോടെ അടച്ചുതീര്‍ ക്കാനും ശ്രദ്ധിക്കണം.

ക്രെഡിറ്റ് സ്കോര്‍ മോശമാണെങ്കില്‍ അത് മെച്ചപ്പെടുത്താനായി നിലവിലുള്ള വായ്പ മുഴുവനായി അടച്ചുതീര്‍ക്കുകയും സ്കോര്‍ മെച്ചപ്പെടുന്നതു വരെ പുതിയ വായ്പകളെടുക്കാതിരിക്കുകയുമാണ് വേണ്ടത്.

Leave comment

Your email address will not be published. Required fields are marked with *.