ചില റേഷ്യോകളുടെ അടിസ്ഥാനത്തില്‍ പോളിസി ഉടമകളുടെ സംതൃപ്‌തി, ക്ലെയിം തീര്‍പ്പാക്കുന്നതിലെ കൃത്യത തുടങ്ങിയ കാര്യങ്ങളിലുള്ള ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ
ട്രാക്ക്‌ റെക്കോഡ്‌ പരിശോധിക്കാം. 

ഇന്‍ഷുറന്‍സ്‌ പോളിസികള്‍ വാങ്ങുന്നതിനായി ഏത്‌ കമ്പനിയെ തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം ഉപഭോക്താക്കള്‍ നേരിടാറുണ്ട്‌. ഓണ്‍ലൈന്‍ വഴി പോളിസിയെടുക്കുമ്പോള്‍ മിക്കവരും കുറഞ്ഞ പ്രീമിയം മാത്രം നോക്കിയാണ്‌ പോളിസികള്‍ തിരഞ്ഞെടുക്കുന്നത്‌. എന്നാല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയുടെ മികവ്‌ കൂടി പരിശോധിച്ചതിനു ശേഷമാകണം പോളിസി വാങ്ങുന്നതു സംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ടത്‌. ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ മികവ്‌ പരിശോധിക്കുന്നതിനായി ചില മാനദണണ്‌ഡങ്ങളുണ്ട്‌.

പെര്‍സിസ്റ്റന്‍സി റേഷ്യോ ആണ്‌ ഒരു മാനദണ്‌ഡം. ഒരു ഇന്‍ഷുറന്‍സ്‌ കമ്പനിയുടെ പോളിസികള്‍ പുതുക്കുന്നതില്‍ ഉപഭോക്താക്കള്‍ എത്രത്തോളം സ്ഥിരത പാലിക്കുന്നുവെന്നാണ്‌ ഈ റേഷ്യോ സൂചിപ്പിക്കുന്നത്‌. നിലവിലുള്ള മൊത്തം പോളിസി ഉടമകളില്‍ എത്ര ശതമാനം പേര്‍ സ്ഥിരമായി പോളിസി പുതുക്കുന്നുവെന്നാണ്‌ ഈ റേഷ്യോയില്‍ നിന്നും മനസിലാക്കേണ്ടത്‌. കമ്പനിയുടെ പെര്‍സിസ്റ്റന്‍സി റേഷ്യോ താഴ്‌ന്ന നിലവാരത്തിലാണെങ്കില്‍ മൊത്തം പോളിസി ഉടമകളില്‍ ചെറിയ വിഭാഗം മാത്രമേ പോളിസി പുതുക്കുന്നൂള്ളൂവെന്നാണ്‌ അതിന്‌ അര്‍ത്ഥം. കമ്പനിയുടെ സേവനത്തില്‍ പോളിസി ഉടമകളുടെ തൃപ്‌തിക്കുറവാണ്‌ ഇതില്‍ പ്രതിഫലിക്കുന്നത്‌. അതുകൊണ്ട്‌ ഉയര്‍ന്ന പെര്‍സിസ്റ്റന്‍സി റേഷ്യോയുള്ള ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

ക്ലെയിം റേഷ്യോയാണ്‌ അടുത്തത്‌. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ശേഖരിച്ച മൊത്തം പ്രീമിയം തുകയുടെ എത്ര ശതമാനം ക്ലെയി മുകള്‍ക്കായി നല്‍കിയിട്ടുണ്ടെന്നാണ്‌ ഈ റേഷ്യോ സൂചിപ്പിക്കുന്നത്‌. 85 ശതമാനമാണ്‌ ക്ലെയിം റേഷ്യോയെങ്കില്‍ കമ്പനി ആ സാമ്പത്തിക വര്‍ഷം ശേഖരിച്ച ഓരോ നൂറ്‌ രൂപ പ്രീമിയത്തില്‍ നിന്നും 85 രൂപ ക്ലെയിമുകള്‍ ക്കായി ചെലവായിട്ടുണ്ടെന്നാണ്‌ അര്‍ത്ഥം. സാധാരണ നിലയില്‍ 75-90 ശതമാനമാണ്‌ ക്ലെയിം റേഷ്യോയെങ്കില്‍ ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതില്‍ കമ്പനി ആരോഗ്യകരമായ സമീപനം പുലര്‍ത്തുന്നതായി കണക്കാക്കാം.

100 ശതമാനത്തില്‍ കൂടുതലാണ്‌ ക്ലെയിം റേഷ്യോയെങ്കില്‍ അത്‌ കമ്പനിയുടെ സാമ്പത്തിക ഭദ്രതയെ സംബന്ധിച്ച്‌ നല്ലതല്ല. കമ്പനി ശേഖരിക്കുന്ന പ്രീമിയം തുകയേക്കാള്‍ കൂടുതല്‍ ക്ലെയിമുകള്‍ക്കായി ചെലവിടുന്നു എന്നാണ്‌ അതിന്‌ അര്‍ത്ഥം. സാധാരണ നിലയില്‍ പുതിയ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ കാര്യത്തിലാണ്‌ വളരെ ഉയര്‍ന്ന ക്ലെയിം റേഷ്യോ കാണാറുള്ളത്‌. പുതിയ കമ്പനികള്‍ക്ക്‌ ആദ്യ വര്‍ഷങ്ങളില്‍ പ്രീമിയം കളക്ഷന്‍ താരതമ്യേന കുറവായിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ക്ലെയിം റേഷ്യോ ഉയരാനും സാധ്യതയുണ്ട്‌.

കമ്മിഷന്‍ എക്‌സ്‌പെന്‍സ്‌ റേഷ്യോയാണ്‌ അടുത്തത്‌. പ്രീമിയത്തില്‍ നിന്നും എത്ര ശതമാനം കമ്മിഷന്‍ ഇനത്തിലേക്ക്‌ പോകുന്നുവെന്നാണ്‌ ഈ റേഷ്യോ സൂചിപ്പിക്കുന്നത്‌. കമ്മിഷന്‍ എക്‌സ്‌പെന്‍സ്‌ റേഷ്യോ ഉയര്‍ന്നതാണെങ്കില്‍ പ്രീമിയത്തില്‍ നിന്നും കൂടുതല്‍ തുക കമ്മിഷന്‍ ഇനത്തില്‍ ചെലവാകുന്നുവെന്നാണ്‌ മനസിലാക്കേണ്ടത്‌. കമ്മിഷന്‍ എക്‌സ്‌പെന്‍സ്‌ റേഷ്യോ താഴ്‌ന്നതാണെങ്കില്‍ പ്രീമിയം കുറയാനുള്ള സാധ്യതയാണുള്ളത്‌.

ക്ലെയിം സെറ്റില്‍മെന്റ്‌ റേഷ്യോയാണ്‌ മറ്റൊരു മാനദണ്‌ഡം. കമ്പനിക്ക്‌ ലഭിച്ച മൊത്തം ക്ലെയിമുകളുടെ എത്ര ശതമാനം നോമിനിക്ക്‌ അനുവദിച്ചുവെന്നാണ്‌ ക്ലെയിം സെറ്റില്‍മെന്റ്‌ റേഷ്യോ വ്യക്തമാക്കുന്നത്‌. ക്ലെയിം അനുവദിക്കുന്നതിലുള്ള ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ മുന്‍കാല ചരി ത്രം പരിശോധിക്കുന്നതിനുള്ള മാനദണ്‌ഡമാണിത്‌. ഒരു കമ്പനിയുടെ ക്ലെയിം സെറ്റില്‍മെ ന്റ്‌ റേഷ്യോ 95 ആണെങ്കില്‍ കമ്പനിക്ക്‌ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച ഓരോ 100 ക്ലെയിം അപേക്ഷകളിലും 95 എണ്ണത്തില്‍ തുക അനുവദിച്ചിട്ടുണ്ടെന്നാണ്‌ മനസിലാക്കേണ്ടത്‌. 90 ശതമാനത്തിന്‌ മുകളില്‍ ക്ലെയിം സെറ്റില്‍മെന്റ്‌ റേഷ്യോയുള്ള കമ്പനികള്‍ ക്ലെയിം തീര്‍പ്പാക്കുന്നതില്‍ മികച്ച ട്രാക്ക്‌ റെ ക്കോഡ്‌ പുലര്‍ത്തുന്നുവെന്ന്‌ വിലയിരുത്താം.

ക്ലെയിം അനുവദിക്കുന്നതില്‍ ഇന്‍ഷുറന്‍ സ്‌ കമ്പനി എത്ര കാലതാമസമെടുക്കുന്നുവെന്ന കാര്യം കൂടി പോളിസി തിരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കേണ്ടതുണ്ട്‌. ക്ലെയിം അനുവദിക്കുന്നതിനെടുക്കുന്ന കാലയളവ്‌ സംബന്ധിച്ച്‌ വിലയിരുത്തുന്നതിന്‌ ക്ലെയിം പെന്‍ഡിംഗ്‌ റേഷ്യോ പരിശോധിക്കുകയാണ്‌ വേണ്ടത്‌.

Leave comment

Your email address will not be published. Required fields are marked with *.