നിലവിലുള്ള ഇന്‍ഷുറന്‍സ്‌ പോളിസികള്‍ ഡീമാറ്റ്‌ രൂപത്തിലേക്ക്‌ മാറ്റുന്നതിന്‌ ഇന്‍ഷുറന്‍സ്‌
റെപ്പോസിറ്ററികളെ സമീപിക്കുകയാണ്‌ വേണ്ടത്‌. 

പഴയ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ ഡീമാറ്റ്‌ രൂപത്തിലാക്കിയാല്‍ ഒരു മൗസ്‌ ക്ലിക്കില്‍ പോളിസി സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാനാകും. ഇതിനായി ഇ-ഇന്‍ഷുറന്‍സ്‌ അക്കൗണ്ട്‌ തുറയ്‌ക്കുകയാണ്‌ പോളിസി ഉടമ ചെയ്യേണ്ടത്‌. ഇന്‍ഷുറന്‍സ്‌ പോളിസികള്‍ ഡീമാറ്റ്‌ രൂപത്തിലാക്കുന്നതിലൂടെ പോളിസികള്‍ കടലാസ്‌ രൂപത്തില്‍ സൂക്ഷിക്കുന്നതിനുള്ള പ്രയാസം ഒഴിവാക്കാമെന്നതാണ്‌ ഏറ്റ വും വലിയ മേന്മ.

നിലവില്‍ 10,000 രൂപയില്‍ കൂടുതല്‍ പ്രീമിയമുള്ള ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസി എടുക്കുമ്പോള്‍ ഇലക്‌ട്രോണിക്‌ രൂപത്തിലാണ്‌ പോളിസി രേഖ നല്‍കുന്നത്‌. പഴയ പോളിസികളും ഇതുപോലെ ഇലക്‌ട്രോണിക്‌ രൂപത്തിലാക്കാനാകും.

സിഎഎംസ്‌, കാര്‍വി, എസ്‌എച്ച്‌സിഐഎല്‍, എന്‍എസ്‌ഡിഎല്‍, സെന്‍ട്രല്‍ ഇന്‍ഷുറന്‍സ്‌ റെപ്പോസിറ്ററി എന്നീ ഇന്‍ഷുറന്‍സ്‌ റെപ്പോസിറ്ററികളെയാണ്‌ ഇ-ഇന്‍ഷുറന്‍സ്‌ അക്കൗണ്ട്‌ തുറക്കുന്നതിനായി ഐആര്‍ഡി എ നിയോഗിച്ചിരിക്കുന്നത്‌. ലൈഫ്‌ ഇന്‍ഷു റന്‍സ്‌ കമ്പനികള്‍ക്ക്‌ ഇതില്‍ ഏതെങ്കിലും റെപ്പോസിറ്ററിയുമായി പങ്കാളിത്തമുണ്ടായിരിക്കണം. ഈ റെപ്പോസിറ്ററികള്‍ വഴിയായിരി ക്കും പോളിസി ഇ-ഇന്‍ഷുറന്‍സ്‌ അക്കൗണ്ട്‌ തുറക്കുന്നത്‌. സാധാരണ നിലയില്‍ റെപ്പോസിറ്ററികള്‍ വഴി ഇ-ഇന്‍ഷുറന്‍സ്‌ അക്കൗണ്ട്‌ തുറക്കുന്നതിന്‌ ഏഴ്‌ ദിവസമെടുക്കും.

നിലവിലുള്ള ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ ഡീമാറ്റ്‌ രൂപത്തിലേക്ക്‌ മാറ്റുന്നതിന്‌ ഇന്‍ഷുറന്‍സ്‌ റെപ്പോസിറ്ററികളെ സമീപിക്കുകയാണ്‌ ചെയ്യേണ്ടത്‌. ഇതിനായി നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. പോളിസി ഉടമയെ കുറിച്ചുള്ള വിവരങ്ങള്‍, ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍ എന്നിവ അപേക്ഷയില്‍ വ്യക്തമാക്കണം. ഒരു പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ അപേക്ഷാഫോറത്തില്‍ പതിപ്പിക്കേണ്ടതുണ്ട്‌.

അക്കൗണ്ട്‌ തുറന്നതിനു ശേഷം പഴയ പോളിസി ഇലക്‌ട്രോണിക്‌ രൂപത്തിലാക്കുന്നതിന്‌ അപേക്ഷ നല്‍കാം. അപേക്ഷയില്‍ പോ ളിസി സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം. അപേക്ഷ ലഭിച്ചു കഴിഞ്ഞാ ല്‍ അക്കൗണ്ടില്‍ പോളിസി ക്രെഡിറ്റ്‌ ചെയ്യും.

മൂന്ന്‌ വര്‍ഷം മുമ്പാണ്‌ ഐആര്‍ഡിഎ ഇ-ഇന്‍ഷുറന്‍സ്‌ ആരംഭിച്ചത്‌. ഇ-ഇന്‍ഷുറന്‍ സ്‌ അക്കൗണ്ട്‌ തുറക്കുന്നതിനോ പോളിസി ഡീമാറ്റ്‌ രൂപത്തിലാക്കുന്നതിനോ പ്രത്യേക ചാര്‍ജുകള്‍ നല്‍കേണ്ടതില്ല. ഇതിനുള്ള ചെലവുകള്‍ ഇന്‍ഷുറന്‍സ്‌ കമ്പനി വഹിക്കുകയാണ്‌ ചെയ്യുക.

ഡീമാറ്റ്‌ അക്കൗണ്ടില്‍ ഓഹരികള്‍ കൈവശം വെക്കുന്നതിന്‌ സമാനമാ ണ്‌ ഇ-ഇന്‍ഷുറന്‍സ്‌. കടലാസ്‌ രൂപത്തിലുള്ള രേഖ ആവശ്യമെങ്കില്‍ ഇ-ഇന്‍ഷുറന്‍സ്‌ അക്കൗണ്ടില്‍ ചെന്ന്‌ പോളിസിയുടെ പ്രിന്റ്‌ എടുത്താല്‍ മതിയാകും. പോളിസി രേഖകള്‍ കാണാതാവുകയോ നഷ്‌ടപ്പെടുകയോ കേടുപാട്‌ സംഭവിക്കുക യോ ചെയ്‌താലുണ്ടാകുന്ന തലവേദനകള്‍ ഇ-ഇന്‍ഷുറന്‍സിലൂടെ ഒഴിവാക്കാം. ക്ലെയിം നല്‍കുമ്പോഴും ഇന്‍ഷുറന്‍സ്‌ കാലയളവ്‌ പൂര്‍ത്തിയാക്കിയതിനു ശേഷം തുക പിന്‍വലിക്കുമ്പോഴും പോളിസി രേഖ ആവശ്യമാണ്‌. ഈ സമയത്ത്‌ പോളിസി രേഖ കൈവശമില്ലെങ്കില്‍ ഡ്യൂപ്ലിക്കേറ്റ്‌ രേഖ ലഭ്യമാക്കുന്നതിന്‌ സങ്കീര്‍ണമായ കടലാസ്‌ പണികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്‌. ഇത്തരം പ്രയാസങ്ങള്‍ ഇ-അക്കൗണ്ട്‌ ഉണ്ടെങ്കില്‍ ഒഴിവാക്കാം.

എല്ലാ പോളിസികളുടെയും വിവരങ്ങള്‍ ഒരു അക്കൗണ്ട്‌ വഴി അറിയാനാകും. എല്ലാ പോളിസികളുടെയും പ്രീമിയം ഓണ്‍ലൈന്‍ വഴി അടക്കാം. പരാതികളുണ്ടെങ്കില്‍ ഇ- അക്കൗണ്ട്‌ വഴി രേഖപ്പെടുത്താം. ഇ-അക്കൗ ണ്ട്‌ ഉണ്ടെങ്കില്‍ പുതിയ പോളിസി വാങ്ങുമ്പോള്‍ വീണ്ടും കെവൈസി ചട്ടങ്ങളിലൂടെ കടന്നുപോകേണ്ടതില്ല. പ്രീമിയം അടക്കുന്നതിനുള്ള ഓര്‍മപ്പെടുത്തലുക ളും വാര്‍ഷിക സ്റ്റേറ്റ്‌മെന്റുക ളും ഇ-അക്കൗണ്ടിലൂടെ ലഭ്യമാകും.

അതേ സമയം ഇ-അക്കൗണ്ട്‌ വ ഴി പോളിസി സറണ്ടര്‍ ചെയ്യുന്നതി നോ യുലിപുകളുടെ ഫണ്ട്‌ സ്വിച്ചിംഗ്‌ നടത്തുന്നതിനോ സാധ്യമല്ല. ഇതിനായി ഇന്‍ഷുറന്‍സ്‌ കമ്പനിയെ നേരിട്ട്‌ സമീപിക്കേണ്ടി വരും.

Leave comment

Your email address will not be published. Required fields are marked with *.